19 September Wednesday
ഗതാഗതകുരുക്ക് :

കൽപ്പറ്റയിൽ ട്രാഫിക് ക്രമീകരണങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
 
കൽപ്പറ്റ
അനുദിനം വർധിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി കൽപ്പറ്റ നഗരത്തിൽ ട്രാഫിക് ക്രമീകരണത്തിന് തുടക്കമായി.  ട്രാഫിക് അഡൈ്വസറി യോഗ തീരുമാനപ്രകാരമാണ് പരിഷ്ക്കാരം. ട്രാഫിക് ക്രമീകരണങ്ങൾക്ക് നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം ട്രാഫിക് പൊലിസുകാർ വാഹനങ്ങളെ  നിയന്ത്രിക്കുകയും വൺവേയുള്ള ഭാഗത്ത് വാഹനയാത്രക്കാരെ വഴിതിരിച്ചുവിടുകയും ചെയ്തു.
 പുതിയ ട്രാഫിക് ക്രമീകരണം പൊലിസുകാർ യാത്രക്കാരോട് വിശദീകരിക്കുകയും ചെയ്തു. 
വൺവേ ഗതാഗതം പുതുതായി ഏർപ്പെടുത്തിയ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ നോപാർക്കിങ് ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു. 
പഴയ സ്റ്റാൻഡിലും പുതിയസ്റ്റാൻഡിലുമായി പാർക്കിങ് സംവിധാനത്തിൽ ഒരുക്കിയ മാറ്റങ്ങൾ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രാവർത്തികമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പാർക്കിങ് സൗകര്യങ്ങളുടെ കാര്യത്തിൽ അനിശ്ചതത്വം തുടരുന്നുണ്ട്. ട്രാഫിക് പരിഷ്ക്കരണം പൂർണഅർഥത്തിൽ പ്രാവർത്തികമാകാൻ സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top