22 September Saturday

പെൻസിൽതുമ്പിൽ ലോകകപ്പ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

പെൻസിൽതുമ്പിൽ ലോകകപ്പ്‌ മാതൃക

തൃശൂർ
പെൻസിൽ തുമ്പിൽ ലോകകപ്പ‌് വിസ‌്മയം വിരിയിച്ച‌് സൂരജ‌്കുമാർ.  എഴുതാൻ ഉപയോഗിക്കുന്ന പെൻസിലിന്റെ അഗ്രത്തിൽ ലോകകപ്പിന്റെ മാതൃക കൊത്തിയെടുത്താണ‌് സൂരജ‌് ലോക കപ്പിന‌് ഹരം പകർന്നത‌്. സൂചിയും ബ്ലേഡും ഉപയോഗിച്ചാണ‌് അതി സൂക്ഷ‌്മമായി  ലോകകപ്പ‌് മാതൃക വിരിയിച്ചത‌്. പെൻസിൽ തുമ്പിലെ ലോക കപ്പ‌് മാതൃക ഏവരേയും വിസ‌്മയിപ്പിക്കും.  നാല‌് മണിക്കുറുകൊണ്ടാണ‌്  ലോകകപ്പിന്റെ മാതൃക തീർത്തത‌്. നിറംകൂടി നൽകിയതോടെ   ഒറിജിലിനെ വെല്ലുന്നതായി.
വടക്കാഞ്ചേരി സ്വദേശി ചൂരൽപുറത്ത‌് വീട്ടിൽ സി കെ സൂരജ‌്കുമാർ 14‐ാം വയസ്സിൽ കടുക‌്മണി 714 കഷ‌്ണമാക്കിയാണ‌് ഈ രംഗത്ത‌് സജിവമായത‌്. പിന്നീട‌് കോഴി മുട്ടയിൽ  ചിത്രം വരച്ച‌് യൂണിവേഴ‌്സൽ റെക്കോർഡ‌് ഫോറത്തിന്റെ നാഷണൽ റെക്കോർഡ‌് നേടി. ഫിലിം ആർട‌്സ‌് അസിസ‌്റ്റന്റായി പ്രവർത്തിക്കുന്ന സൂരജ‌്കുമാർ സിപിഐ എം പുല്ലാനിക്കോട‌് ബ്രാഞ്ചംഗമാണ‌്.
പ്രധാന വാർത്തകൾ
Top