15 November Thursday
സിപിഐ എം ദുരിതാശ്വാസ ഫണ്ട്‌ ശേഖരണം

മാതൃക കാട്ടി അഞ്ജലീനയും അനാമികയും സംഗീതയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

സിപിഐ എം ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഗീത കമ്മൽ ഊരി നൽകുന്നു

 
മറ്റത്തൂർ
അഞ്ജലീനയും  അനാമികയും നാടിന‌് മാതൃകയായി. വേളാങ്കണ്ണിക്ക് തീർഥയാത്ര പോകാനായി കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും ചേർന്ന് ശേഖരിച്ച  പണം  പ്രളയദുരിതബാധിതർക്ക‌് നൽകി.  2370 രൂപയാണ‌് പന്ത്രണ്ടുകാരി അഞ്ജലീനയും പത്തുവയസ്സുകാരി അനാമികയും ചേർന്ന‌്   സിപിഐ എം നേതൃത്വത്തിലുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണസംഘത്തിന് കൈമാറിയത‌്.  
സിപിഐ എം മറ്റത്തൂർ ലോക്കൽ സെക്രട്ടറി എം ആർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച കൊരേച്ചാലിലെ വീടുകളിൽ ഫണ്ട് സംഭരണത്തിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.  
കൊരേച്ചാൽ മാളിയേക്കൽ വീട്ടിൽ ആന്റുവിന്റെയും ബിന്ദുവിന്റെയും മക്കളാണിരുവരും. 
സ്വന്തം കമ്മൽ ഊരി നൽകിയാണ് മൂലംകുടത്തെ അധ്യാപിക കൊടകര ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫണ്ട് പിരിവ് സംഘത്തെ ബുധനാഴ്ച സ്വീകരിച്ചത്.  
സിപിഐ എം നേതൃത്വത്തിലുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണ സംഘത്തിന് കോടാലി ജിഎൽപിഎസിലെ അധ്യാപികയും മൂലംകുടം വട്ടോളി സുരേഷിന്റെ ഭാര്യയുമായ സംഗീതയാണ്‌   കമ്മൽ ‌ ഊരി നൽകിയത്.
 
പ്രധാന വാർത്തകൾ
Top