Top
15
Friday, December 2017
About UsE-Paper
ഹൈടെക് വിദ്യാഭ്യാസം

അധ്യാപക പരിശീലനം തുടരുന്നു; ജില്ലയില്‍ ആദ്യഘട്ടം 4107 പേര്‍

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > ഹൈടെക് വിദ്യഭ്യാസ പരിഷ്കരണ യജ്ഞത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം തുടരുന്നു. എല്‍പി, യുപി അധ്യാപകരുടെ ആദ്യഘട്ട പരിശീലനമാണ് 17 മുതല്‍ നടക്കുന്നത്. ജില്ലയില്‍ 161 കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീനത്തില്‍ എല്‍പി വിഭാഗത്തിലെ 2429 അധ്യാപകരും യുപി വിഭാഗത്തിലെ 1678 അധ്യാപകരുമാണ് പങ്കെടുക്കുന്നത്. പരിശീലനം 26ന് തീരും. ജില്ലയിലെ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുമതിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പരിശീലനം നല്ല രീതിയില്‍ നടക്കുന്നതായി ഡിഡി അറിയിച്ചു. 
 ഹൈടെക് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിനാല്‍ എട്ടുദിവസത്തെ പരിശീലനത്തില്‍ നാലുദിവസവും ഐടി വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. മറ്റ് വിഷയങ്ങള്‍ക്കും നാലുദിവസം നീക്കിവച്ചിട്ടുണ്ട്. പ്രഗത്ഭരായ അധ്യാപകരും സാങ്കേതിക വിദഗ്ധരുമാണ് ക്ളാസുകള്‍ നയിക്കുന്നത്. പൊതുവിദ്യാഭ്യാസം കൂടുതല്‍ ഗുണമേന്മയുള്ളതാക്കാനുള്ള നടപടികളുടെ ഭാഗമാണ്  അധ്യാപക പരിശീലനം. 
എസ്എസ്എല്‍സി മൂല്യനിര്‍ണയം കഴിഞ്ഞാല്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും മൂന്നാം ഘട്ടമായി ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും പരിശീനം നല്‍കും. അടുത്ത അക്കാദമിക് വര്‍ഷംമുതല്‍ വിദ്യാലയങ്ങള്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയും കൂടുതല്‍ ഗുണമേന്മ കൈവരിക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇക്കുറി സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തക വിതരണവും സൌജന്യ യൂണിഫോം വിതരണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഒരിക്കല്‍പോലും യഥാസമയം പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാത്തത് വ്യാപകമായ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരുന്നു.