20 April Friday

പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനറലാശുപത്രിക്ക് സാമഗ്രികള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

ഇരിങ്ങാലക്കുട ജനറലാശുപത്രിയിലേക്ക് പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ ഉപകരണങ്ങള്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ക്ക് കൈമാറുന്നു

  ഇരിങ്ങാലക്കുട > പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനറലാശുപത്രിയിലേക്ക് സമാഹരിച്ച സാമഗ്രികള്‍ കൈമാറി. അടിയന്തരാവശ്യമുള്ള എക്സാമിനേഷന്‍ ടേബിളുകള്‍, മരുന്ന് സൂക്ഷിക്കുന്നതിനുള്ള അലമാര, ഇന്‍വര്‍ട്ടര്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫ്രിഡ്ജ്, മേശകളും അലമാരകളും, കിടക്കവിരികള്‍, ട്രോളിബെഡ്, ബക്കറ്റുകള്‍ എന്നിവയാണ് കൈമാറിയത്. 

സിപിഐ എം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനില്‍നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി. യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍, നേഴ്സിങ് സൂപ്രണ്ട് പി ജി ഉഷാകുമാരി, ഹെല്‍ത്ത് ഇന്‍സ്്പെക്ടര്‍ കെ എസ് മനോജ് എന്നിവര്‍ സംസാരിച്ചു. കോഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ സ്വാഗതവും സെക്രട്ടറി ടി എല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. അഞ്ചുദിവസം ആയിരത്തിലേറെ പ്രവര്‍ത്തകരുടെ സന്നദ്ധസേവനത്തിലൂടെ ആശുപത്രിയുടെ ശുചീകരണവും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതിന്റെ തുടര്‍ച്ചയായാണ് ആശുപത്രിയിലേക്കുള്ള സാമഗ്രികള്‍ നല്‍കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top