15 November Thursday

ഭാരതപ്പുഴയും ​ഗായത്രിയും കരകവിഞ്ഞുതന്നെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

തോരാമഴയിൽ കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴ. ചെറുതുരുത്തിയിൽ നിന്നുളള ദൃശ്യം

ചേലക്കര 
തുടരുന്ന കനത്ത മഴയിൽ ഭാരതപ്പുഴയും ​ഗായത്രിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മലമ്പുഴയും ചുള്ളിയാർ ഡാമും തുറന്നതിനാൽ ഇരുപുഴയിലും ശക്തമായ നീരൊഴുക്കുണ്ട്. ദേശമം​ഗലം ഒലിച്ചി ചെക്ക് ഡാമിൽ വൻ ചോർച്ചയും രൂപപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയിൽ കുത്തിയൊലിച്ച് വെള്ളം വന്നതിനെത്തുടർന്ന് ചെറുതുരുത്തിയിൽ നിർമാണം നടത്തിയ  തടയണയുടെ ചെറുതുരുത്തി ഭാഗത്തുള്ള സൈഡ് ഭിത്തിയുടെ ഇരുവശത്തുള്ള മണ്ണ് ഭിത്തികൾ തകർന്നു. 
പഴയന്നൂർ ബ്ലോക്ക് പരിധിയിലുള്ള ആറ‌് പഞ്ചായത്തുകളിൽ 1 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 
പഴയന്നൂർ ‌‌ട‌ൗണിന്റെ പലഭാ​ഗങ്ങളിലും വെള്ളം കയറി. പഴയന്നൂർ പാറക്കൽ പുളിക്കൽ വീട്ടിൽ സെയ്തുമുഹമ്മദ്, പഴയന്നൂർ കുന്നംപുള്ളി കാളിയോടത്ത് വീട്ടിൽ മോഹനൻ എന്നിവരുടെ വീടുകളുടെ മേൽക്കൂര പൂർണമായും തകർ‍ന്നു. 
വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ചേലക്കര നാട്ട്യൻചിറ വളവിൽ റോഡരികിലുണ്ടായ മരം കടപുഴകി വീണ് റോഡ് ഭാ​ഗികമായി തകർന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top