18 November Sunday

ദുരിതബാധിതർക്ക‌് സഹായവുമായി ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
തൃശൂർ
ദുരിതബാധിതർക്ക‌് സഹായവുമായി ഡിവൈഎഫ‌്ഐ ശേഖരിച്ച അരിയുൾപ്പെടെയുള്ള സാധനസാമഗ്രികൾ വയനാട്ടിലേക്ക‌് അയച്ചു. കാലവർഷക്കെടുതിക്കിരയായി ദുരിതം അനുഭവിക്കുന്നവരെ  സഹായിക്കാൻ ഡിവൈഎഫ‌്ഐ ശേഖരിച്ച വസ‌്ത്രങ്ങളും അരിയുൾപ്പെടെയുള്ള സാധന സാമഗ്രികളുമാണ‌് വയനാട്ടിലേക്ക‌് അയച്ചത‌്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഡിവൈഎഫ‌്ഐ തൃശൂർ ബ്ലോക്ക‌് കമ്മിറ്റിയുടെ കീഴിലെ യൂണിറ്റുകളിൽ നിന്നും മേഖലാ കമ്മിറ്റികളിൽ നിന്നും ശേഖരിച്ച  സാധന സാമഗ്രികളാണ‌് തൃശൂരിൽ നിന്ന‌് കെഎസ‌്ആർടിസി ബസിൽ അയച്ചത‌്.20 ചാക്ക‌് അരി, പലവ്യഞ്ജനങ്ങൾ, പുതിയ വസ‌്ത്രങ്ങൾ, മരുന്നുകൾ, കുപ്പി വെള്ളം, പച്ചക്കറികൾ എന്നിവയാണ‌് അയച്ചത‌്. ഡിവൈഎഫ‌്ഐ വയനാട‌് ജില്ലാ സെക്രട്ടറി  കെ റഫീക്ക‌് സാധനങ്ങൾ ഏറ്റുവാങ്ങും. 
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും കാലവർഷക്കെടുതി അനുഭവിക്കുന്നവർക്കും സാധന സാമഗ്രികൾ വിതരണം ചെയ്യും. തൃശൂർ കെഎസ‌്ആർടിസി ബസ‌് സ‌്റ്റാൻഡിൽ ഡിവൈഎഫ‌്ഐ തൃശൂർ ബ്ലോക്ക‌് സെക്രട്ടറി കെ എസ‌് സെന്തിൽകുമാർ , പ്രസിഡന്റ‌് ആൻസൻ സി ജോയ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ‌് കെഎസ‌്ആർടിസി ബസ‌ിൽ സാധന സാമഗ്രികൾ അയച്ചത‌്. ദുരിത ബാധിതരെ സഹായിക്കാൻ സാധന സാമഗ്രികൾ  നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ഡിവൈഎഫ‌്ഐ നന്ദി അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top