24 September Monday

സ്വാതന്ത്ര്യദിനത്തിലെ ഡ്രൈവർമാരുടെ വരുമാനം ചികിത്സാ സഹായത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
ഏങ്ങണ്ടിയൂർ
പൊക്കുളങ്ങര സെന്ററിലെ ഓട്ടോ , ഓട്ടോടാക്സി, കാർ,ടാക്സി എന്നിവയിലെ ഡ്രൈവർമാർ  അവരുടെ സ്വാതന്ത്ര്യദിനത്തിലെ വരുമാനം ചികിത്സാ സഹായത്തിനായി കൈമാറും.  രണ്ട് കിഡ്നികളും തകരാറിലായ ഏങ്ങണ്ടിയൂർ പോളക്കൻ നിവാസി പോള് വീട്ടിൽ രമേഷ് ബാബുവിന്റെ കിഡ്നി മാറ്റി വയ്ക്കുന്നതിനായി രൂപീകരിച്ച ചികിത്സാ സഹായ നിധിയിലേക്കാണ് ഡ്രൈവർമാരുടെ ഈ സഹായം.  യാത്രക്കാർക്ക് ഇഷ്ടമുള്ള പണം നിക്ഷേപിക്കാനാണ് അഭ്യർഥിക്കുന്നത്.
  കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിലും പൊക്കുളങ്ങരയിലെ ഡ്രൈവർമാർ ഇതേ സേവനത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് കിട്ടിയ തുക പൊക്കുളങ്ങരയിലെ ക്യാൻസർ രോഗിക്ക് നൽകിയിരുന്നു.
പ്രധാന വാർത്തകൾ
Top