Top
22
Thursday, February 2018
About UsE-Paper

'ചിരസ്മരണ' പ്രദർശനം ഇന്നുതുടങ്ങും

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
തൃശൂർ > സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ചിരസ്മരണ' പ്രദർശനം വ്യാഴാഴ്ച തുടങ്ങും. വൈകിട്ട് അഞ്ചിന് തേക്കിൻകാട് മൈതാനിയിലെ കിഴക്കേ നടയിൽ  ഇന്നസെന്റ് എംപി ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ തുടങ്ങിയവർ പങ്കെടുക്കും. നവോത്ഥാനദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രം,  ലോക കമ്യൂണിസ്റ്റ്‌നേതാക്കൾ, രക്തസാക്ഷികൾ, കമ്യൂണിസ്റ്റ് പാർടിയുടെ ഐതിഹാസിക സമരങ്ങൾ,  എൽഡിഎഫ് സർക്കാരുകളുടെ  ജനപക്ഷ ഇടപെടലുകൾ തുടങ്ങിയവ ഇതിലുണ്ടാകും. ഇ എം എസ്, എ കെ ജി, പി കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളുടെ അപൂർവചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.  സർക്കാർസഹകരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും  സ്റ്റാളുകൾ, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, ഫുഡ് കോർട്ട് എന്നിവയും പ്രദർശന നഗരിയിലുണ്ട്. പ്രദർശനം 28ന് സമാപിക്കും