11 December Tuesday
റവന്യൂ ജില്ലാ സ‌്കൂൾ കലോത്സവം

സ‌്റ്റേജിതര മത്സരത്തിന‌് ഹൃദ്യമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

തൃശൂർ ഗവ. എച്ച്‌എസ്‌എസിൽ ആരംഭിച്ച ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ കാർട്ടൂൺ മത്സരത്തിൽനിന്ന്‌

തൃശൂർ
റവന്യൂ ജില്ലാ സ‌്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങൾക്ക്  ഹൃദ്യമായ തുടക്കം. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യദിനം 11  രചനാ  മത്സരങ്ങൾ നടന്നു. എണ്ണച്ചായം, മലയാളം കവിത, കഥ, ഉപന്യാസം, കന്നഡ, തമിഴ് കവിതാ രചന, സംസ്കൃതം ഉപന്യാസം, കവിത, കഥാ രചനാ മത്സരങ്ങളും പൂർത്തിയായി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾ മാത്രമാണ് ജില്ലാതലത്തിലും സംസ്ഥാനത്തലത്തിലും നടക്കുന്നത്.  
തൃശൂർ മോഡൽ ബോയ്സ് എച്ച്എസ്എസിൽ ബുധനാഴ്ച പത്ത‌് ഇനങ്ങളിൽ കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ നടക്കും. മൂന്നു ദിവസമായി  നടക്കുന്ന മത്സരം വ്യാഴാഴ്ച സമാപിക്കും. 
സ്റ്റേജ് മത്സരങ്ങൾ 28, 29 തീയതികളിലായി സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിലും  സിഎംഎസ്, വിവേകോദയം, മോഡൽ സ്കൂൾ, സേക്രഡ് ഹാർട്ട് തുടങ്ങിയ സ്കൂളുകളിലുമായി നടക്കും. 
ആദ്യദിന വിജയികൾ (ഇനം, പേര്, സ്കൂൾ എന്ന ക്രമത്തിൽ): 
ഹൈസ്കൂൾ വിഭാഗം–- 
ചിത്രരചന ജലച്ചായം, ഓയിൽ: കെ യു അരുൺ, അന്തിക്കാട് ഹൈസ്കൂൾ. 
കവിതാരചന: ഒ അനന്യ, ജിജി വിഎച്ച്എസ്എസ് ഇരിങ്ങാലക്കുട. 
ഹയർ സെക്കൻഡറി വിഭാഗം–- 
ചിത്രരചന ജലച്ചായം, ഓയിൽ: ടി എസ് ഹേമന്ത്, തോപ്പ് സെന്റ് തോമസ് എച്ച്എസ്എസ്.
ഉപന്യാസം സംസ്കൃതം: എസ് അപർണ, സെന്റ് ക്ലയേഴ്സ് സിജിഎച്ച്എസ്എസ്.
കഥാരചന സംസ്കൃതം: എസ് ഗായത്രി, സിഎൻഎൻ ബിഎച്ച്എസ് ചേർപ്പ്.
കവിതാരചന സംസ്കൃതം: ചാന്ദന എസ് പ്രദീപ്, പിജെഎം എസ്ജിഎച്ച്എസ്എസ് കണ്ടശാങ്കടവ്.
 
പ്രധാന വാർത്തകൾ
Top