14 December Friday

പി‍ഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്‌ക്ക‌്‌ ജീവപര്യന്തം തടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018
തൃശൂർ
ഭർത്താവുമായി വഴക്കിട്ട് മൂന്ന‌് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കിടപ്പുമുറിയിൽ  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ തലപ്പിള്ളി താലൂക്ക് തെക്കുംകര  കുടിലിൽ  ശരണ്യ (30) യെ ജീവപര്യന്തം തടവിനും  5000 രൂപ പിഴയടക്കുന്നതിനും തൃശൂർ നാല-ാം അഡീ. ജില്ലാആൻഡ‌് സെഷൻസ് ജഡ്ജ് കെ ആർ മധുകുമാർ ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ‌് മാസം കഠിനതടവ് കൂടി അനുഭവിക്കണം. 2010 ഡിസംബർ ഒന്നിനാണ‌് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി പൊലീസാണ് കേസ‌് രജിസ്റ്റർ ചെയ്തത്. 
പ്രതിയായ ശരണ്യയുടെ ഭർത്താവ‌് നിജോ വാഹനത്തിൽ കിടക്കകൾ കൊണ്ടുപോയി വില്പന നടത്തിയിരുന്ന വ്യക്തിയാണ്. ഭർത്താവുമായുള്ള വഴക്ക് മൂലം, ഭർത്താവ് ജോലിക്ക് പോയ സമയം പ്രതി മുറിയിൽക്കയറി വാതിലടച്ച് തന്റെ മരണത്തിന് ഭർത്താവും  വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് ചുവരിൽ എഴുതി വച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്. കുട്ടി മരണപ്പെട്ടെന്ന് കണ്ടപ്പോൾ ശരണ്യ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് ഭർത്താവ‌് നിജോ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോൾ വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കുട്ടിയെയും  രക്തം വാർന്ന് ബോധമറ്റ നിലയിൽ ശരണ്യയെയും കണ്ടത്. 
കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടറായ ഡിനി ലക്ഷ്മൺ പി, അഡ്വ. ഹെയ്സൽ വർഗീസ് എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
Top