Top
23
Thursday, November 2017
About UsE-Paper

നിയന്ത്രണം വിട്ട ബസ് പാടത്തേക്കിറങ്ങി; 41 പേര്‍ക്ക് പരിക്ക്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
നിയന്ത്രണംവിട്ട് പാടത്തേക്ക് ഇറങ്ങിയ ബസ്
വടക്കാഞ്ചേരി > വാഴക്കോട്ചേലക്കര സംസ്ഥാനപാതയില്‍ ആറ്റൂര്‍ വളവില്‍ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് ഇറങ്ങി വിദ്യാര്‍ഥികളടക്കം 41 ഓളം പേര്‍ക്ക് പരിക്കേറ്റു.  തൃശൂര്‍ തിരുവില്വാമല റൂട്ടിലെ ഫാത്തിമ ബസാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച 4.40 ഓടെയാണ് അപകടം. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്നു ബസ്. ആറ്റൂര്‍ വളവില്‍ പവര്‍  സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനം തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് ആറ് അടിയോളം താഴ്ചയുള്ള പാടശേഖരത്തിലേക്ക് ബസ് ഇറങ്ങുകയായിരുന്നു. നിറയെ വെള്ളമുള്ള പാടശേഖരത്തില്‍ ഇറങ്ങിയ ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 
ഓടിക്കൂടിയ നാട്ടുകാരും യുവാക്കളും ചേര്‍ന്നാണ്  ചെളിയില്‍ പുണ്ടുനിന്ന ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. വടക്കാഞ്ചേരി ആക്ട്സ് പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി. കുമരനെല്ലൂര്‍ സ്വദേശി ലത (42), പാമ്പാടി സ്വദേശികളായ ശ്രീധരന്‍ (58), ശാന്ത (48), വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്വദേശി ആമിന (70), തോനൂര്‍ക്കര സ്വദേശികളായ പ്രിയ (44), ജയന്തി }40), സുശീല (48), സുരേഷ് (31), സബിത (33), കുട്ടഞ്ചേരി സ്വദേശി ശിവനാഥ് (7), പൂമല സ്വദേശികളായ നാരായണന്‍കുട്ടി (64), ചന്ദ്രിക (63), പഴയന്നൂര്‍ സ്വദേശികളായ അലിയാര്‍ (58), സുധി (15), ഉണ്ണികൃഷ്ണന്‍ (54), ചേലക്കര സ്വദേശികളായ  പാത്തുമത്ത് (80), ജോസ് (73), സരോജിനി (63), ബീവാത്തു (52), ചാക്കോച്ചന്‍ (44), പാഞ്ചാലി (59), സുനിത (35), ഷെക്കീര്‍ (39), പരയ്ക്കാട് സ്വദേശി ഗോപകുമാര്‍ (30), തിരുവില്വാമല സ്വദേശികളായ ചന്ദ്രന്‍ (51), ദിനേഷ് (34), വാഴക്കോട് വളവ് സ്വദേശി ഹാജിറ (48), കളപ്പാറ സ്വദേശികളായ രാധിക (30), നീലിമ (27), ഗോപി (43), നാട്യന്‍ചിറ സ്വദേശികളായ സൈനുല്‍ ആബിദ് (20), അരവിന്ദന്‍ (31), വെങ്ങാനെല്ലൂര്‍ സ്വദേശികളായ ശരത്ത് (26), വിജയം (43), കോലഴി സ്വദേശി ശിവന്‍ (43), ജിനിഷ (18), പ്രേമലത, പാറുകുട്ടി  (67), രേവതി (19), തങ്കമണി (48), നബീസ (54) എന്നിവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 11 പേരെ വിദഗ്ധചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പത്തുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ബാക്കിയുള്ള 20 പേരെ പ്രാഥമിക ചികിത്സ നല്‍കി  വിട്ടയച്ചു. ബസില്‍ യാത്രക്കാരെ കുത്തിനിറച്ചുകയറ്റിയതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു.