18 November Sunday
പ്രളയബാധിതർക്ക് കൈത്താങ്ങ്

ജില്ലയിലെ പുസ്തക വിതരണം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പ്രളയത്തിൽ പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക്‌ നൽകാനായി തൃശൂർ ്എഇഒ ഓഫീസിൽ നിന്നും സ്‌കൂൾ അധികൃതർ പുസ്‌തകങ്ങൾ ഏറ്റുവാങ്ങുന്നു

തൃശൂർ 
പ്രളയക്കെടുതിയിൽ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തക വിതരണം പൂർത്തിയായി. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ 1,40,426 കുട്ടികൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള കെബിപിഎസ് അയച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. വിവിധ സർക്കാർ ഏജൻസികൾ നൽകിയ അമ്പതിനായിരത്തോളം  നോട്ട് പുസ്തകങ്ങളും നൽകി.
സർക്കാരും  വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും നൽകിയ ബാഗ്, കുട, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്  അടക്കമുളള പഠനോപകരണങ്ങളും വിതരണം ചെയ‌്തു. ഇപ്പോഴും പഠനോപകരണങ്ങൾ പലയിടത്തു നിന്നായി  ലഭിക്കുന്നുണ്ട‌്. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്ക് അതു നൽകാനുള്ള നടപടിയും സ്വീകരിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് അറിയിച്ചു.   ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പുസ്തക വിതരണം നടത്തിയതായി  കോ‐ഓർഡിനേറ്റർ  പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top