13 November Tuesday

മുല്ലശേരിയിൽനിന്ന‌്കേരളീയ കലാരൂപങ്ങൾ കൊൽക്കത്തയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
മുല്ലശേരി 
മുല്ലശേരി ഷാവോലിൻ ഗ്രാമത്തിൽ  തയ്യാറാക്കിയ  കേരളീയ കലാരൂപങ്ങൾ കൊൽക്കത്തയിലെ ദുർഗാ പൂജയിൽ പ്രത്യേക ആകർഷകമാകും. തെയ്യങ്ങൾ, നിലക്കാവടികൾ, ചെണ്ടു കാവടികൾ, കഥകളി രൂപങ്ങൾ, ഗജവീരന്മാരുടെ രൂപം, എന്നിവയാണ് കൊൽക്കത്തയിലേക്ക് കൊണ്ടുപോകാനൊരുക്കിയിട്ടുള്ളത്. 
15 ലക്ഷം രൂപയോളം ചെലവിട്ട്, പത്ത്  യുവാക്കൾ രണ്ടുമാസം  പ്രയത്നിച്ചാണ്  കലാരൂപങ്ങൾ തയ്യാറാക്കിയത്.  പ്രഭാത് ഷാവോലിൻ, 
വിപിൻദാസ്, അനിലൻ മങ്ങാട്ട്, അനൂപ് മുല്ലശേരി, സുനിൽ മങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളീയ കലാരൂപങ്ങളുടെ നിർമാണം. 
ഫൈബർ, യു ഫോം, തുണികൾ, ചണ നാരുകൾ തുടങ്ങിയവ ഉപയോഗിച്ചാണ്  കലാരൂപങ്ങൾക്ക്  പൂർണത വരുത്തുക. ഒരോ കലാരൂപത്തിനും അനുയോജ്യമായ നിറങ്ങളും  ചേർക്കും.    അവസാന മിനുക്കുപണികൾ കൊൽക്കത്തയിൽ വച്ച് പൂർത്തിയാക്കും.  ബുധനാഴ്ച കലാരൂപങ്ങൾ ലോറിയിൽ   കൊണ്ടുപോകും.
 കേരളീയ കലാ രൂപങ്ങൾ ഇതാദ്യമായിട്ടാണ് കൊൽക്കത്തയിൽ ദുർഗാ പൂജ ആലോഷങ്ങളിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ  തൃുശൂർ പൂരത്തിന് തിരുവമ്പാടിക്കു വേണ്ടി പ്രധാന സ്പെഷ്യൽ കുടകൾ തയ്യാറാക്കിയതും ഗജവീരൻ ശിവസുന്ദറിനെ ഒരുക്കിയതും ഈ സംഘം ആണ്.
പ്രധാന വാർത്തകൾ
Top