24 September Monday

റെയിൽവേ കൺസ‌്ട്രക്ഷൻ ലേബേഴ‌്സ‌് യൂണിയൻ സംസ്ഥാന കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

റെയിൽവേ കൺസ‌്ട്രക്ഷൻ ലേബേഴ‌്സ‌് യൂണിയൻ(സിഐടിയു) സംസ്ഥാന സ‌്പെഷ്യൽ കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വർഗീസ‌് ഉദ‌്ഘാടനം ചെയ്യുന്നു

തൃശൂർ
റെയിൽവേ കൺസ‌്ട്രക്ഷൻ ലേബേഴ‌്സ‌് യൂണിയൻ(സിഐടിയു) സംസ്ഥാന സ‌്പെഷ്യൽ കൺവൻഷൻ സിഐടിയു  സംസ്ഥാന സെക്രട്ടറി എം എം വർഗീസ‌് ഉദ‌്ഘാടനം ചെയ‌്തു. 
യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് ടി കെ അച്യുതൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ജെ ഐസക‌് റിപ്പോർട്ട‌് അവതരിപ്പിച്ചു. ദക്ഷിണ റെയിൽവേ എംപ്ലോയീസ‌് യൂണിയൻ ജനറൽ സെക്രട്ടറി  മാത്യു സിറിയക‌്, കേന്ദ്രകമ്മിറ്റിയംഗം  ആർ ജി പിള്ള എന്നിവർ സംസാരിച്ചു. 
ജോലിക്കിടെ മരണമടഞ്ഞ കണ്ണന്റെ കുടുംബത്തിന‌്  സഹായ ഫണ്ട‌് വിതരണം ചെയ‌്തു. 
എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ, യൂണിയൻ അംഗങ്ങളുടെ മക്കളെ  അനുമോദിച്ചു.  
സംസ്ഥാന ട്രഷറർ എം എം ജോണി സ്വാഗതവും ജോ. സെക്രട്ടറി എ വി ചന്ദ്രൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top