18 June Monday
പ്ലേ സ്കൂൾ വാഹനാപകടം

ഞെട്ടൽ മാറാതെ പ്രവീണും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

അപകടത്തിൽ നിന്ന്‌ രക്ഷപ്പെട്ട തനിഷ് അച്ഛൻ പ്രവീണിനൊപ്പം

കുന്നംകുളം
എറണാകുളം തൃപ്പുണിത്തുറയിലുണ്ടായ പ്ലേ സ്കൂൾ വാഹനാപകടത്തിന്റെ ഞെട്ടലിൽ നിന്നും കുന്നംകുളത്തുകാരായ പ്രവീണും, കുടുംബവും  ഇനിയും മോചിതരായിട്ടില്ല.  കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പ്രവീണിന്റെ മകൻ തനിഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.  കുന്നംകുളം തിരുത്തിക്കാട് സ്വദേശിയായ  കല്ലായിൽ  പ്രവീണും കുടുംബവും ഒരു വർഷം മുമ്പാണ്   എറണാകുളത്ത് താമസമാക്കിയത്. കഴിഞ്ഞ വർഷമാണ് മകനെ കിഡ‌്സ‌് വേൾഡ് പ്ലേ സ്കൂളിൽ ചേർത്തത്. ആറു വർഷം ദുബായിൽ ജോലി ചെയ‌്ത പ്രവീൺ നാട്ടിൽ മടങ്ങിയെത്തി എറണാകുളത്ത് സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ ബയോകെമിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. 
   കഴിഞ്ഞ ദിവസം വൈകിട്ട‌് സ‌്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് വാൻ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന സൈക്കിളിന് സൈഡ് കൊടുക്കുന്നതിനിടെ ആൾമറയില്ലാത്ത കുളത്തിലേക്ക്  മറിയുകയായിരുന്നു. ആറ് കുട്ടികളെ സാഹസികമായി ഡ്രൈവറും,  നാട്ടുകാരും രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് കുട്ടികളും  ആയയും മരിച്ചു.
  എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തനിഷ് വീട്ടിൽ മടങ്ങിയെത്തി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top