Top
17
Sunday, December 2017
About UsE-Paper

കുതിരാനില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റിങ് തുടങ്ങി

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
കുതിരാനില്‍ കോണ്‍ക്രീറ്റിടുന്നു

  കുതിരാന്‍ > ദേശീയപാത കുതിരാനില്‍ നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റിങ് തുടങ്ങി.  ഒന്നാമത്തെ തുരങ്കത്തിനകത്താണ് അത്യാധുനിക രീതിയില്‍ കോണ്‍ക്രീറ്റിടല്‍ നടക്കുന്നത്. ഇതിനായി മൂന്നരക്കോടി രൂപ വിലവരുന്ന ഉപകരണം കുതിരാനില്‍ എത്തിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് തുരങ്കത്തിനകത്ത് 100മീറ്റര്‍ നീളത്തില്‍ റോഡിന്റെ പണി പൂര്‍ത്തിയാക്കി.

തുരങ്കത്തിനകത്തും കോണ്‍ക്രീറ്റ് റോഡാണുള്ളത്. മൂന്നുപാളികളായാണ് കോണ്‍ക്രീറ്റില്‍ നടത്തുന്നത്. 15എംഎം കനത്തില്‍ ആദ്യം കോണ്‍ക്രീറ്റിടല്‍ നടത്തും. അതിന് മുകളില്‍ 25 എംഎം കനത്തില്‍ വീണ്ടും കോണ്‍ക്രീറ്റിടും. ഇതിന് മുകളിലാണ് 36 എംഎം കനത്തില്‍ പിക്യുസി കോണ്‍ക്രീറ്റ് ഫേവര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റിടുക. ഈ രീതിയില്‍ കോണ്‍ക്രീറ്റിടല്‍ കഴിയുന്നതോടെ ഏത് വലിയ ഭാരവും വഹിക്കാന്‍ റോഡിന് കഴിയും. ഇത്തരം റോഡില്‍ കുഴികള്‍ ഉണ്ടാകാറില്ല. എട്ടു മീറ്റര്‍ വീതിയുള്ള തുരങ്കത്തിനകത്ത് നാലു മീറ്റര്‍ വീതിയിലാണ് പണി നടക്കുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷമാണ് അടുത്ത പണി.