Top
17
Tuesday, October 2017
About UsE-Paper
അനര്‍ഹരെ ഒഴിവാക്കല്‍ നടപടി വിജയം

ജില്ലയില്‍ 26,158 പേര്‍ക്കുകൂടി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ലഭ്യമാക്കും

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > പുതിയ റേഷന്‍കാര്‍ഡ് വിതരണശേഷം അനര്‍ഹരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നടപടി വന്‍ വിജയം. ആയിരക്കണക്കിന് അനര്‍ഹര്‍ സ്വയം ഒഴിഞ്ഞുപോയതിനെത്തുടര്‍ന്ന് ജില്ലയില്‍ 26,158 പേര്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ് താമസിയാതെ ലഭ്യമാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ നവം. 30നകം പൂര്‍ത്തിയാകുമെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ കെ അജിത്കുമാര്‍ 'ദേശാഭിമാനി'യോടു പറഞ്ഞു. 

രണ്ടുമാസം മുമ്പാണ് പുതിയ കാര്‍ഡുകളുടെ വിതരണം തുടങ്ങിയത്. ഇനി 57,000 പേര്‍ക്കു കൂടി നല്‍കാനുള്ളത് അച്ചടിയിലാണ്. പുതിയ റേഷന്‍ കാര്‍ഡ് നല്‍കിയപ്പോള്‍ത്തന്നെ അനര്‍ഹരായവര്‍ ഏതെങ്കിലും കാരണവശാല്‍ മുന്‍ഗണനാ പട്ടികയിലുള്ള വിഭാഗത്തില്‍ പെട്ടിട്ടുണ്ടെങ്കില്‍ സ്വയം മുന്നോട്ടുവന്ന് തിരുത്തണമെന്ന് സര്‍ക്കാരും സിവില്‍ സപ്ളൈസ് വകുപ്പും ആവശ്യപ്പെട്ടിരുന്നു.
അതനുസരിച്ച് ജില്ലയില്‍ 28,278 പരാതിയാണ് കിട്ടിയത്. ഇതില്‍ പരിശോധന നടത്തി 26,156 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. ഇതില്‍ 9,500 സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടും. 
 അനര്‍ഹരെ ഒഴിവാക്കുന്നതിനൊപ്പം അര്‍ഹതപ്പെട്ടവര്‍ പുറത്തു നില്‍ക്കുന്നുണ്ടെങ്കില്‍ മുന്‍ഗണനാ കാര്‍ഡ് ലഭിക്കാന്‍ പുതിയ അപേക്ഷ നല്‍കണമെന്നും സിവില്‍ സപ്ളൈസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജില്ലയില്‍ ഇതുവരെ 62,514 അപേക്ഷ ലഭിച്ചു. 
ഇതിന്മേല്‍ പഞ്ചായത്തു തലങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടിരിക്കയാണ്.എത്രപേരെ ഒഴിവാക്കിയോ അത്രപേരെയാണ് പുതുതായി മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതനുസരിച്ച് ആദ്യ ഘട്ടത്തില്‍ 26,158 പേരെ തെരഞ്ഞെടുക്കും. 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »