Top
23
Thursday, November 2017
About UsE-Paper

സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > ജില്ലാ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ് ഞായറാഴ്ച ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ജില്ലയിലെ 70 ക്ളബ്ബുകളില്‍നിന്നായി നാനൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. 
രാവിലെ 9.30ന് കലക്ടര്‍ ഡോ. എ കൌശികന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. 
വാര്‍ത്താസമ്മേളനത്തില്‍ ബാബു എം പാലിശേരി, മുഹമ്മദ്  ഷാഫി, കെ എ ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ്, ശിവജി  എന്നിവര്‍ പങ്കെടുത്തു.