20 November Tuesday

കർഷകരുടെ കുത്തിയിരിപ്പ‌് സമരം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
തൃശൂർ
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട‌് കിസാൻസഭ നേതൃത്വത്തിൽ കർഷകർ വ്യാഴാഴ‌്ച രാജ്യവ്യാപകമായി ജയിൽനിറയ്ക്കൽ സമരം സംഘടിപ്പിക്കും.  
കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവിന്റെ ഒന്നര മടങ്ങ‌്  താങ്ങുവില പ്രഖ്യാപിക്കുക, സബ്സിഡി നിലനിർത്തുക, ഗാഡ‌്ഗിൽ കസ‌്തൂരിരംഗൻ അന്തിമ റിപ്പോർട്ട‌് പ്രസിദ്ധീകരിക്കുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കടാശ്വാസ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച‌ാണ‌് സമരം.  
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ‌്ച രാവിലെ 9.30ന‌് പാറമേക്കാവ‌് ക്ഷേത്ര പരിസരത്തുനിന്ന‌് തൃശൂരിൽ സ്പീഡ് പോസ്റ്റോഫീസിനുമുന്നിലേക്ക‌് കർഷകരോഷാഗ്നി സംഘടിപ്പിക്കും. തുടർന്ന‌് കർഷകർ പ്രകടനമായി തെക്കേഗോപുരനടയിൽ രാത്രി എട്ടുവരെ കുത്തിയിരിപ്പ് സമരം നടത്തും. തെക്കേ ഗോപുരനടയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top