20 November Tuesday

കേന്ദ്രത്തിന‌് താക്കീതായി യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തൃശൂർ
പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച‌്  നടന്ന യുവജന രോഷം കേന്ദ്രസർക്കാരിനുള്ള താക്കീതായി. ഇന്ധനവില വൻ തോതിൽ വർധിപ്പിച്ച‌് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രസർക്കാരിനുള്ള താക്കീതായി മാറി, ഡിവൈഎഫ‌്ഐ സംഘടിപ്പിച്ച കേന്ദ്രസർക്കാർ ഓഫീസ‌്മാർച്ച‌് . ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ‌്ഐ ബ്ലോക്ക‌്  കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ  സ്ഥാപനങ്ങളിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന‌് യുവജനങ്ങൾ  പങ്കെടുത്തു. തൃശൂർ സ‌്പീഡ‌് പോസ‌്റ്റോഫീസിലേക്ക‌് നടന്ന മാർച്ച‌്  സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് ആൻസൻ സി ജോയ‌് അധ്യക്ഷനായി. മണലൂർ ബ്ലോക്ക‌് കമ്മിറ്റി കാഞ്ഞാണി പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌്  കർഷക സംഘം ജില്ലാ പ്രസിഡന്റ‌് മുരളി പെരുനെല്ലി എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് ഇ വി പ്രബീഷ‌് അധ്യക്ഷനായി.
ഇരിങ്ങാലക്കുട ഹെഡ‌്പോസ‌്റ്റോഫീസിലേക്ക‌് നടന്ന മാർച്ച‌്  ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി  പി ബി അനൂപ് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് സെക്രട്ടറി ആർ എൽ ശ്രീലാൽ അധ്യക്ഷനായി. നാട്ടിക പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് ജില്ലാ പ്രസിഡന്റ‌്  കെ വി രാജേഷ് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് പി ആർ നിഖിൽ അധ്യക്ഷനായി. മണ്ണുത്തി പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ഗ്രീഷ്മ അജയഘോഷ് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് നിബിൻ ശ്രീനിവാസൻ അധ്യക്ഷനായി. ചാവക്കാട് ടൗൺ പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് ജില്ലാ ട്രഷറർ  കെ കെ മുബാറക് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌്  പ്രസിഡന്റ‌്  എറിൻ ആന്റണി അധ്യക്ഷനായി. കുന്നംകുളത്ത് ബിഎസ‌് എൻഎൽ ഓഫീസിലേക്ക‌് നടത്തിയ മാർച്ച‌് ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ ബി  ജയൻ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് ടി എ ഫൈസൽ അധ്യക്ഷനായി.  ചാലക്കുടി ഹെഡ‌് പോസ‌്റ്റോഫീസിലേക്ക‌് നടന്ന മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ വൈസ‌് പ്രസിഡന്റ‌് ഇ എ ജയതിലകൻ  ഉദ്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് പി സി നിഖിൽ അധ്യക്ഷനായി. ചേലക്കര പോസ‌്റ്റോഫീസിലേക്ക‌് നടന്ന മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഒ എസ‌് സജി ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് ട്രഷറർ പി എൻ രാമചന്ദ്രൻ അധ്യക്ഷനായി. വടക്കാഞ്ചേരി പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ ബിനോയ‌് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് കെ ആർ രൂപേഷ‌് അധ്യക്ഷനായി. പുഴയ‌്ക്കൽ ബ്ലോക്ക‌് അമലനഗർ പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് സിപിഐ എം ഏരിയ സെക്രട്ടറി പി കെ പുഷ‌്പാകരൻ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് ട്രഷറർ എം ഡി വികാസ‌് രാജ‌് അധ്യക്ഷനായി. കൊടകര പോസ‌്റ്റോഫീസിലേക്ക‌് നടന്ന മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എൻ വി വൈശാഖൻ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് പി എൻ വിഷ‌്ണു അധ്യക്ഷനായി. ഒല്ലൂർ ബ്ലോക്ക‌് കമ്മിറ്റി തലോർ പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ എ സുരേഷ‌് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് ഇ എൻ അനിൽകുമാർ അധ്യക്ഷനായി. കൊടുങ്ങല്ലൂർ ബ്ലോക്ക‌് കമ്മിറ്റി അഴീക്കോട‌് പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി കെ ബാലചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് വൈസ‌് പ്രസിഡന്റ‌് എം സി സന്ദീപ‌് അധ്യക്ഷനായി. മാള പോസ‌്റ്റോഫീസിലേക്ക‌് നടന്ന മാർച്ച‌് സിപിഐ എം ഏരിയ സെക്രട്ടറി എം രാജേഷ‌് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് ജോ. സെക്രട്ടറി അഡ്വ. സോന കെ കരിം അധ്യക്ഷയായി. ചെറുതുരുത്തി പോസ‌്റ്റോഫീസിലേക്ക‌് നടത്തിയ മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗിരീഷ‌് ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് ജോ. സെക്രട്ടറി അജിൽ ജോസ‌് അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top