22 September Saturday

ഡിവൈഎഫ്ഐ സ്പീഡ് പോസ്റ്റോഫീസ് മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

 

തൃശൂര്‍ > രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, പാചകവാതക വിലവര്‍ധന, ജിഎസ്ടി നടപ്പാക്കിയതിലൂടെയുണ്ടായ വിലക്കയറ്റം തുടങ്ങീ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തി. നൂറുകണക്കിന് യുവജനങ്ങള്‍ മാര്‍ച്ചില്‍ പങ്കാളിയായി. 
തൃശൂര്‍ സ്പീഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം  ഗ്രീഷ്മ അജയഘോഷ് അധ്യക്ഷയായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് റോസല്‍രാജ് സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സുഭാഷ് സ്വാഗതവും ബ്ളോക്ക് സെക്രട്ടറി ആന്‍സന്‍ സി ജോയ് നന്ദിയും പറഞ്ഞു. തൃശൂര്‍ സിഎംഎസ് സ്കൂള്‍ പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
പ്രധാന വാർത്തകൾ
Top