23 September Sunday

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റിന്റെയും ഹീമോഫീലിയ ക്ലിനിക്കിന്റെയും പ്രവർത്തനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം
താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റിന്റെയും ഹീമോഫീലിയ ക്ലിനിക്കിന്റെയും പ്രവർത്തനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി.
  ഡോ. പി കെ  ബിജു എംപി മുഖ്യാതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു എം പാലിശേരി, നഗരസഭ   ചെയർപേഴ്സൺ സീതാ രവീന്ദ്രൻ,  ചൊവ്വന്നൂർ ബ്ലോക്ക്  പ്രസിഡന്റ‌് എ വി സുമതി, ജില്ലാ  പഞ്ചായത്തംഗം കെ ജയശങ്കർ,നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്.  ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ സുമ ഗംഗാധരൻ, സിപി ഐ എം ഏരിയ സെക്രട്ടറി എം എൻ സത്യൻ   എന്നിവർ സംസാരിച്ചു.
നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ സ്വാഗതവും  സെക്രട്ടറി കെ കെ മനോജ് നന്ദിയും പറഞ്ഞു. സെപ്തംബർ ഒന്നുമുതൽ രോഗികൾക്ക് ഡയാലിസിസ‌് സൗകര്യമൊരുക്കും.ബിപിഎൽ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാണ്‌. എപിഎൽലിസ്റ്റിൽ ഉള്ളവർക്ക് 300 രൂപയാണ് ഈടാക്കുക. ഒരേ സമയം 16 രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് യൂണിറ്റിൽ സജ്ജമാക്കിയിട്ടുള്ളത്.
പ്രധാന വാർത്തകൾ
Top