സംസ്ഥാന ബജറ്റ് വികസനക്കുതിപ്പിന്് ജനകീയ സ്വീകാര്യത

തൃശൂര്‍> സംസ്ഥാന ബജറ്റ് നല്‍കിയ പരിഗണനയില്‍ ജില്ലയിലെ സമസ്ത മേഖലയിലും ആഹ്ളാദം. ജില്ലക്ക് ഇത്രയേറെ പരിഗണന ലഭിച്ചത് സമകാലീന ചരിത്രത്തിലാദ്യം. യുഡിഎഫ് ഭരണത്തില്‍ അവഗണനയുടെ കയത്തിലായിരുന്നു ജില്ല. ഇതിനകം വ്യവസായികളും വ്യാപാരികളും കര്‍ഷകരും ബജറ്റിനെ സ്വാഗതം ചെയ്തു.
കുടിവെള്ള പദ്ധതികളാണ് ജില്ലയുടെ മനം കുളിര്‍പ്പിച്ചത്. കുടിവെള്ളപ്രതിസന്ധി രൂക്ഷമായ നാട്ടിക ഫര്‍ക്ക, അന്തിക്കാട് ചാഴൂര്‍, അതിരപ്പിള്ളി പരിയാരം കോടശേരി, വടക്കാഞ്ചേരി സമ്പൂര്‍ണ ജലസുരക്ഷാ പദ്ധതി, പുഴക്കല്‍ തടയണ എന്നിവക്കായി 101 കോടി വകയിരുത്തി.
ഏറെ പ്രവാസികളുള്ള ജില്ലയില്‍ പ്രവാസി പെന്‍ഷന്‍ വര്‍ധന ആശ്വാസമേകി. മുനക്കക്കടവ് ഫിഷ്ലാന്‍ഡിങ്ങ് സെന്ററിനും ചേറ്റുവ ഹാര്‍ബറിനുമായി 39 കോടിയും ഹാര്‍ബര്‍ റോഡിനും പാലം നിര്‍മാണത്തിനുമായി 35 കോടി വകയിരുത്തിയതും അഴീക്കോട് മുനമ്പം പാലത്തിന് 160 കോടി പ്രഖ്യാപിച്ചതും മത്സ്യമേഖലക്ക് ഉണര്‍വായി.
ജില്ലയിലെ പത്ത് സ്കൂളാണ് മികവിന്റെ കേന്ദ്രങ്ങളാവുന്നത്. ഭൂരിപക്ഷവും പിന്നോക്കപ്രദേശങ്ങളിലാണ്. 12 സ്കൂളിന്റെ ഭൌതികസൌകര്യങ്ങളും മെച്ചപ്പെടും. കാര്‍ഷിക, വെറ്ററിനറി, മെഡിക്കല്‍ സര്‍വകലാശാലകള്‍ക്ക് ചേര്‍ന്ന് 158.6 കോടി രുപ നീക്കിവച്ചതും കില അന്തര്‍ദേശീയ കേന്ദ്രമാവുമെന്നതും തൃശൂരിന് സന്തോഷം പകര്‍ന്നു. അക്കാദമികള്‍ക്ക് 17.16 കോടി പ്രഖ്യാപിച്ചത് സാംസ്കാരികരംഗത്ത് വലിയ പ്രതിഫലനമാണുളവാക്കുക. തൃശൂര്‍ പൂരത്തിനും വള്ളംകളികള്‍ക്കുമായി അഞ്ച് കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
215 കോടിയുടെ റോഡുകളാണ് ജില്ലയില്‍ രൂപപ്പെടുന്നത്. അന്തര്‍ദേശീയ ഫര്‍ണീച്ചര്‍ സോണ്‍ വരുന്നതോടെ ചേര്‍പ്പിലെ ചെവ്വൂര്‍ അടക്കമുള്ള പരമ്പരാഗത ഫര്‍ണിച്ചര്‍ ഗ്രാമങ്ങളില്‍ പ്രതീക്ഷയുണരുകയാണ്.
വിനോദസഞ്ചാരരംഗത്ത് 100 കോടിയോളം രൂപയാണ് ജില്ലയില്‍ ചെലവിടുക. ഇതോടെ അനുബന്ധ തൊഴിലവസരങ്ങളിലായി വലിയ കുതിപ്പുണ്ടാവും.
പുതിയ റവന്യൂ ഡിവിഷന്‍, കുന്നംകുളം താലൂക്ക്, റെയില്‍വേ മേല്‍പ്പാലം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനുള്ള 15 കോടി, ഓട്ടിസം പാര്‍ക്ക് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാല്‍ തൃശൂരിനെ സമൃദ്ധമാക്കുന്നതാണ് ബജറ്റ്.










0 comments