21 November Wednesday
ഗൃഹോപകരണങ്ങൾ കത്തിനശിച്ചു

അണ്ണാൻ ചാടി; അമിതമായി വൈദ്യുതി പ്രവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
 
വടക്കാഞ്ചേരി 
മുണ്ടത്തിക്കോട് അരവൂർ അമ്പലം ട്രാൻസ്ഫോർമറിന് കീഴിൽ അമിതമായ വൈദ്യുതി പ്രവാഹത്താൽ 12 വീടുകളിലെ  ഫ്രിഡ്ജ്, ടിവി, വാഷിങ്ങ‌് മെഷിൻ, മോട്ടോർ പമ്പ്സെറ്റ്, സെറ്റർ ബോക്സ്, ട്യൂബ്, ബൾബുകൾ എന്നിവ കത്തിനശിച്ചു. വൈദ്യുതി ഉപകരണങ്ങളിൽ നിന്ന‌് പുകപടലം ഉയരുന്നതു കണ്ടാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞ്  കൗൺസിലർ കെ വി ജോസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന‌്മുളംകുന്നത്തുകാവ് ഇലക്ടിക്കൽ സെക്ഷനിലെ സബ‌് എൻജിനിയർ ഇ ജിതേഷ്, ലൈൻമാൻമാരായ ഡേവിസ്, എ വി  ഷാജു, എം എ ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി. 
ട്രാൻസ്ഫോർമർ ഡിപിയിലെ 11 കെ വി ലൈനിൽ  അണ്ണാൻ ചാടി ന്യൂട്രൽ കമ്പി കത്തിപ്പൊയതിനാലാണ് ന്യൂട്രലിൽ കൂടി അമിത വൈദ്യുതി പ്രവാഹം ഉണ്ടായതെന്ന് കണ്ടെത്തി. വെദ്യുതിവിതരണം പുനസ്ഥാപിച്ച‌് കേടായ ഗൃഹോപകരണങ്ങളുടെ നഷ്ടപരിഹാരം വൈദ്യുതി ബോർഡിൽ നിന്ന് ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top