13 November Tuesday

എസ്എഫ്ഐ നേതൃത്വത്തില്‍ പഠനോപകരണ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Feb 2, 2018

പ്രളയ ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ചേര്‍പ്പ് മുത്തുള്ളിയാലിൽ എസ്‍എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പുസ്തക കിറ്റുകളുടെ വിതരണം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

 

ചേർപ്പ്  
പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു തുടങ്ങി. ചേർപ്പ്  മുത്തുള്ളിയാലിൽ നടന്ന ജില്ലാതല ഉദ്ഘാടനം  മന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ‌് ജാസിർ ഇക്ബാൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ആർ വർഗീസ്, ജില്ലാ കമ്മിറ്റി അംഗം കെ കെ ശ്രീനിവാസൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരത് പ്രസാദ്, ഏരിയ സെക്രട്ടറി ആന്റണി ജോസഫ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം സെബി ജോസഫ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത് സ്വാഗതവും എം എച്ച് ഷെജീർ നന്ദിയും പറഞ്ഞു. 
പഠനോപകരണങ്ങൾ നഷ്ടപ്പെട്ട, ജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും പഠനസാമഗ്രികൾ നൽകാനാണ് തീരുമാനം. നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ചോറു പാത്രം എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top