16 November Friday

ഒാണമടുത്തു; വരവേൽക്കാൻ തെരുവൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

മെഡിക്കൽ കോളേജ് പ്രദേശത്തെ വഴിവക്കിലെ ഓണ വസ്ത്രവിപണി

തിരുവനന്തപുരം
ഓണക്കാലമടുത്തതോടെ നഗരത്തിൽ തെരുവോര വിപണി തകൃതിയായി. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഓണ വസ്ത്ര വിപണിയിൽ തിരക്കേറുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായ നൂറുകണക്കിന് പേർ തങ്ങളുടെ ഉറ്റവർക്ക് ഓണസമ്മാനമായി ഇവിടെ നിന്നാണ‌് വസ്ത്രങ്ങൾ വാങ്ങുന്നത്.  സീസൺ ആരംഭിക്കുമ്പോൾ നഗരത്തിലെ ഹൃദയഭാഗത്തെന്ന പോലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന‌് കച്ചവടക്കാർ നേരത്തെതന്നെ ആശുപത്രിക്ക് സമീപം  വഴിവക്കിൽ സ്ഥാനമുറപ്പിക്കും.  കുട്ടികൾക്കുള്ള കളിക്കോപ്പുകൾ കച്ചവടം നടത്തുന്നവരും  ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്നവരും ഓണക്കാലത്ത‌് സജീവമാകും.   ഗ്രാമപ്രദേശങ്ങളിൽനിന്ന് ആശുപത്രിയിലെത്തുന്ന  നിരവധി ആ‌ളുകൾക്ക‌് നഗരത്തിലെ ഓണക്കാഴ്ച ഇവിടെനിന്ന‌് തുടങ്ങുന്നു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top