19 September Wednesday

പകൽവീട്‌ ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018
വെള്ളറട
പാറശാല നിയോജകമണ്ഡലത്തെ സമ്പൂർണ തരിശുരഹിത മണ്ഡലമാക്കുന്നതിനുള്ള തളിർ പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനവും വയോജനങ്ങൾക്കുള്ള പകൽവീടിന്റെയും ഉദ്ഘാടനം   കൃഷിമന്ത്രി  വി എസ‌് സുനിൽകുമാർ നിർവഹിച്ചു. ദേവി ഹോസ്പിറ്റലിലെ മൂന്നേക്കർ സ്ഥലത്ത് പച്ചക്കറിത്തൈകൾ നട്ടുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.  സി കെ  ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.  
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി  സുജാതകുമാരി  സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്റ് കെ കെ സജയൻ, ഷീബാറാണി, സി ബേബി, ശ്രീകണ്ഠൻ, എസ് പി സുധ, ഷീജ വിൻസെന്റ്, ഡി കെ ശശി, കള്ളിക്കാട് ചന്ദ്രൻ, കൃഷി ഓഫീസർ ബൈജു എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top