15 November Thursday
ശുചീകരണയജ്ഞം

കൈകോർത്ത് തലസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
തിരുവനന്തപുരം
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ  ശുചീകരണയജ്ഞത്തിൽ പങ്കുചേർന്ന‌് തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ നേതൃത്വത്തിലാണ് ശുചീകരണ ഉദ്യമം. കൊല്ലയിൽ, വക്കം, വിളപ്പിൽ, ഇലകമൺ, ബാലരാമപുരം പാറശാല ചിറയിൻകീഴ്, പോത്തൻകോട്, വിതുര, പെരിങ്ങമ്മല, ആര്യങ്കോട് എന്നീ ഗ്രാമ പഞ്ചായത്തുകളും കിളിമാനൂർ, അതിയന്നൂർ  ബ്ലോക്ക് പഞ്ചായത്തുകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.
 
    ഉഴമലയ്ക്കൽ, വെമ്പായം  ഗ്രാമ പഞ്ചായത്തുകളും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും നെടുമങ്ങാട് നഗരസഭയും ബുധനൂർ ഗ്രാമപഞ്ചായത്തിലും മുദാക്കൽ, മണമ്പൂര്, കാട്ടാക്കട മലയിൻകീഴ് ഗ്രാമപഞ്ചായത്തുകൾ പുലിയൂർ ഗ്രാമപഞ്ചായത്തിലും കരകുളം ഗ്രാമപഞ്ചായത്ത് ചെറിയനാട് ഗ്രാമപഞ്ചായത്തിലും മംഗലപുരം, പെരുങ്കടവിളഗ്രാമ പഞ്ചായത്തുകൾ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലും ശുചീകരണം നടത്തി.
 
   വെള്ളറട ഗ്രാമ പഞ്ചായത്തും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിലും കാരോട് ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമപഞ്ചായത്തിലും ശുചീകരണം നടത്തി. കല്ലറ ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്തിലും പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഗ്രാമ പഞ്ചായത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.    നെടുമങ്ങാട് നഗരസഭാ ചെയർമാൻ, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റുമാർ, പഞ്ചായത്ത‌് പ്രസിഡന്റുമാർ   തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ശുചീകരണത്തിനു നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
Top