25 September Tuesday

ക്ലീൻ സ്കൂൾ ചലഞ്ച‌ിന്റെ ഭാഗമായി തിരുവനന്തപുരം ഉപജില്ലയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ആലപ്പുഴ ജില്ലയിലെ ക്ലീൻ സ്കൂൾ ചലഞ്ചിൽ പങ്കെടുത്ത തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ

തിരുവനന്തപുരം
 തിരുവനന്തപുരം സൗത്ത്  വിദ്യാഭ്യാസ ഉപജില്ലയിലെ  ഹെഡ്മാസ്റ്റർമാർ,  അധ്യാപകർ, അനധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർ, എസ്എംസി ഭാരവാഹികൾ  എന്നിവർ ആലപ്പുഴ ജില്ലയിലെ ക്ലീൻ സ്കൂൾ  ചലഞ്ചിൽ പങ്കെടുത്തു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലാണ്‌ ശുചീകരണം നടത്തിയത്‌.  43 പേരടങ്ങിയ സംഘമാണ‌് എഇഒ സി എം ഷൈലജാബായിയുടെ നേതൃത്വത്തിൽ പങ്കെടുത്തത‌്.
 
 
 
 
പ്രധാന വാർത്തകൾ
Top