17 November Saturday
കോടതി നിർദേശ പ്രകാരം പന്തൽ പൊളിച്ചു

ബിവറേജസ‌് ഔട്ട‌് ലറ്റിന‌് മുന്നിൽ പ്രക്ഷോഭം, അറസ്റ്റ‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
തിരുവനന്തപുരം > മുട്ടത്തറയ്ക്ക് സമീപം പരുത്തിക്കുഴിൽ ആരംഭിച്ച ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പന കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട‌്   സമരം നടത്തിയവർ ഉയർത്തിയ പന്തൽ കോടതി നിർദേശപ്രകാരം പൊലീസ‌് പൊളിച്ചുനീക്കി.   ഇതിനെതിരെ  പ്രതിഷേധിച്ചതിനെ ത്തുടർന്ന് 43 പേരെ  അറസ്റ്റ് ചെയ‌്ത‌് എആർ ക്യാമ്പിലേക്ക് മാറ്റി. കോൺഗ്രസ‌്നേതാവ് വി എം സുധീരനും ഏതാനും എംഎൽഎമാരും  ക്യാമ്പിലെത്തി സമരക്കാർക്കൊപ്പം ചേർന്ന‌് സംഘർഷത്തിന‌് ശ്രമിച്ചു. 
വ്യാഴാഴ‌്ച പുലർച്ചെയാണ് സമരപ്പന്തൽ ഹൈക്കോടതി നിർദേശ പ്രകാരം പൊലീസ് പൊളിച്ചുമാറ്റിയത്.  രാവിലെ ബിവറേജസ് കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധവും വാക്കേറ്റവുമുണ്ടായി. തുടർന്നാണ്   15 സ്ത്രീകൾ ഉൾപ്പെടെ 43 പേരെ അറസ്റ്റുചെയ്ത്  മാറ്റിയത്. ഇവരെ പിന്നീട‌് വിട്ടയച്ചു. ഔട്ടലറ്റ‌് തുറക്കാൻ അനുവദിക്കാത്തതിനെതിരെ ബിവറേജസ് എംഡി ഹൈക്കോടതിയെ സമീപിക്കുകയും പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഉത്തരവ് നേടുകയും ചെയ്തു.   ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശംഖുംമുഖം അസിസ്റ്റന്റ് കമീഷണർ ഷാനിഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ‌് വ്യാഴാഴ്ച പുലർച്ചെ സമരപ്പന്തൽ പൊളിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top