23 September Sunday

കേരളാ ഓട്ടോമൊബൈൽസ് വികസനപാതയിൽ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
നെയ്യാറ്റിൻകര 
യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ ആറാലുംമൂടിലെ കേരളാ ഓട്ടോമൊബൈൽസ് വികസനത്തിന്റെ പാതയിൽ. പുതുതായി രൂപകൽപ്പന ചെയ്ത ഇലക‌്ട്രിക‌് ഓട്ടോയുടെ പരീക്ഷണ ഓട്ടം വിജയത്തിലായി. നവംബറിൽ ഇത് നിരത്തിലിറക്കാനാകും. എൽപിജി ​ഗ്യാസിൽ ഓടുന്ന വാഹനത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ‌് വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലാണ‌് കെഎഎല്ലിന്റെ പ്രവർത്തനം.
 
ഐഎസ്ആർഒയുടെ വിവിധ പണികൾക്കായി പുതിയ അത്യാധുനിക സംവിധാനത്തോടെയുളള പതിനാറ് മെഷീനുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇവ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിമാസം ഇതിൽനിന്ന് മാത്രം മുപ്പത്തിയഞ്ച്  ലക്ഷം രൂപ ലാഭമുണ്ടാക്കാനാകുമെന്നാണ‌് പ്രാഥമിക വിലയിരുത്തൽ. ആലപ്പുഴയിലെ കയർ നിർമാണ കമ്പനിയ‌്ക്കായുള്ള യന്ത്രസാമ​ഗ്രികളുടെ നിർമാണവും അന്തിമഘട്ടത്തിലാണ‌്‌.
 
അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയിരുന്ന വ്യവസായത്തെ കൈപിടിച്ചുയർത്തുന്ന യജ്ഞത്തിലാണ് എൽഡിഎഫ് സർക്കാർ. യുഡിഎഫ് ഭരണകാലത്ത് ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളമായിരുന്നു കുടിശ്ശികയായുണ്ടായിരുന്നത്. ഇത‌് മനസിലാക്കാതെയാണ് ചില മാധ്യമങ്ങളിലൂടെ കള്ളപ്രചാരണം നടത്തുന്നത്. 
ഇന്ത്യയിൽ പൊതുമേഖലയിലുളള ഏക മുച്ചക്രവാഹന നിർമാണ കമ്പനിയാണ് കേരളാ ഓട്ടോമൊബൈൽസ്. ഈ വ്യവസായത്തെ സം​രക്ഷിച്ച് നിലനിർത്തണമെന്ന നിശ്ചയദാർഢ്യത്തിലാണ് എൽഡിഎഫ‌് സർക്കാരും ജീവനക്കാരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top