17 August Friday

മൺകുട ചിത്രപ്പണിയിൽ വൈദഗ‌്ധ്യം നേടി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

ചെറ്റച്ചൽ നവോദയ സ്‌കൂളിൽ ചുമർചിത്രരചനാ പരിശീലനക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ

വിതുര
ചുമർച്ചിത്രകലയുടെ സങ്കേതങ്ങളെ മൺകുടങ്ങളിലും കൂജകളിലും ഭരണികളിലും അവതരിപ്പിക്കാൻ പരിശീലനക്കളരിയൊരുക്കി ചെറ്റച്ചൽ ജവാഹർ നവോദയ വിദ്യാലയം. മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നന്ദിയോട് എസ‌്കെവി എച്ച്എസ്എസ് , വിതുര ഗവ. എച്ച്എസ് എസ്, ചെറ്റച്ചൽ ഗവ.എച്ച്എസ്, കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ, നവോദയ സ്കൂൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 22 വിദ്യാർഥി കൾ ക്യാമ്പിൽ പങ്കെടുത്തു. പ്രമുഖ ചുമർച്ചിത്ര കലാകാരൻ ഗുരുവായൂർ ആദർശും ഫാഷൻ ഡിസൈനർ ശ്വേതയും പരിശീലനത്തിന് നേതൃത്വം നൽകി. കലാനൈപുണിയും തൊഴിൽസാധ്യതകളും എന്ന വിഷയത്തിൽ വിദ്യാർഥികളുമായി സംവാദവും നടന്നു.സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കലാ വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  സമാപനസമ്മേളനം പ്രിൻസിപ്പൽ കെ എസ് പ്രകാശ്കുമാർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ മല്ലികപുഷ്പം, കലാവിഭാഗം അധ്യാപകൻ എ ആർ വിനോദ്, സംഗീതാധ്യാപകൻ ശാസ്താംകോട്ട ശശിധരൻ, മലയാളം അധ്യാപകൻ വി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top