20 September Thursday

സ്‌നേഹസാന്ത്വനവുമായി കെ എസ്‌ ചിത്ര

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

കോട്ടൺഹിൽ സ്കൂളിലെ കളക്‌ഷൻ സെന്ററിലെത്തിയ ഗായിക കെ എസ്‌ ചിത്ര

തിരുവനന്തപുരം > സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാനുള്ള വിഭവ സമാഹരണം നടത്തിയ  കോട്ടൺഹിൽ സ്കൂളിലെ സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കാൻ ഗായിക കെ എസ‌് ചിത്രയെത്തി.
 പിന്നണിഗായകരായ അൻവർ സാദത്ത്, രാജലക്ഷ്മി എന്നിവരും ചിത്രയ‌്ക്കൊപ്പം ക്യാമ്പിലെത്തി. വിതരണത്തിനായി കൊണ്ടുവന്ന ശുചീകരണസാമഗ്രികൾ കൈമാറുകയും ചെയ്തു. 
കോട്ടൺഹിൽ സ്കൂളിൽ നിന്ന‌്  ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട അവസാന ലോറിക്ക് ചിത്ര പച്ചക്കൊടി വീശി.  സന്നദ്ധസേവകർക്കായി ചിത്രയും സംഘവും ഗാനങ്ങൾ ആലപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ചിത്ര രണ്ടുലക്ഷം രൂപ സംഭാവന നല്കിയിരുന്നു. കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല), മറ്റ് സംഗീത സന്നദ്ധസംഘടനകളുമായി ചേർന്ന് നടത്തിവരുന്ന ‘സാന്ത്വന സംഗീതം ‘ പരിപാടിയുമായി തിരുവോണനാളിൽ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.
പ്രധാന വാർത്തകൾ
Top