20 November Tuesday

കാഴ‌്ചയുടെ പൂരത്തിന‌് ഇന്ന‌് കൊടിയിറങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
തിരുവനന്തപുരം
കാഴ‌്ചയുടെ വിരുന്നൊരുക്കിയ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ചൊവ്വാഴ‌്ച സമാപിക്കും. വൈകിട്ട‌് 6.30ന‌് കൈരളി തിയറ്ററിൽ  നടക്കുന്ന സമാപനസമ്മേളനത്തിൽ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ മുഖ്യാതിഥിയാകും. സാംസ‌്കാരികമന്ത്രി എ കെ ബാലൻ അധ്യക്ഷനാകും.
 
ലോങ‌് ഡോക്യുമെന്ററി, ഷോർട്ട‌് ഡോക്യുമെന്ററി, ഷോർട്ട‌് ഫിക‌്ഷൻ, ക്യാമ്പസ‌് ഫിലിം വിഭാഗങ്ങളിലെ മത്സരവിജയികൾക്ക‌് സ‌്പ‌ീക്കർ പുരസ‌്കാരം  സമ്മാനിക്കും. മികച്ച ചിത്രങ്ങൾക്കുള്ള സമ്മാനത്തുക ഇത്തവണ വർധിപ്പിച്ചു. മികച്ച ലോങ‌് ഡോക്യുമെന്ററിക്ക‌് രണ്ടുലക്ഷം രൂപയും പ്രശസ‌്തിപത്രവും രണ്ടാംസ്ഥാനത്തിന‌് ഒരുലക്ഷം രൂപയും പ്രശസ‌്തിപത്രവുമാണ‌് സമ്മാനം. മികച്ച ഷോർട്ട‌് ഡോക്യുമെന്ററിക്ക‌് ഒരുലക്ഷം രൂപയും പ്രശസ‌്തിപത്രവും രണ്ടാമത്തേതിന‌് 50,000 രൂപയും പ്രശസ‌്തിപത്രവും സമ്മാനിക്കും. മികച്ച ഹ്രസ്വചിത്രത്തിന‌് രണ്ടുലക്ഷം രൂപയും രണ്ടാമത്തേതിന‌് ഒരുലക്ഷം രൂപയും നൽകും. മികച്ച ക്യാമ്പസ‌് ചിത്രത്തിന‌് 50,000 രൂപയാണ‌് സമ്മാനം.
 
സമ്മേളനശേഷം പുരസ‌്കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാകും. 36 രാജ്യങ്ങളിൽനിന്നുള്ള 206 ചിത്രങ്ങളാണ‌് മേളയിൽ പ്രദർശിപ്പിച്ചത‌്. മത്സരവിഭാഗത്തിൽ 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സമാപനദിനത്തിൽ ആനന്ദ് പട്‌വർധന്റെ മ്യൂസിക് വീഡിയോ പ്രദർശനവുമുണ്ടാകും. നാല് മ്യൂസിക് വീഡിയോകളാണ‌് പ്രദർശിപ്പിക്കുക.
പ്രധാന വാർത്തകൾ
Top