15 November Thursday

ആലിയാട് മാധവൻപിള്ള സ്മാരക പ്രതിഭാ പുരസ്കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
വെഞ്ഞാറമൂട് 
സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന ആലിയാട് മാധവൻപിള്ളയെ അനുസ‌്മരിച്ചു. പന്ത്രണ്ടാമത് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ആലിയാട് ജങ‌്‌ഷനിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. കോലിയക്കോട് ജങ‌്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. കോലിയക്കോട് എൻ കൃഷ്ണൻനായർ അധ്യക്ഷനായി. ആലിയാട് മാധവൻപിള്ള സ്മാരക പ്രതിഭാപുരസ്‌കാരം ഷെരീഫ് പാങ്ങോടിന് ആനാവൂർ നാഗപ്പൻ സമ്മാനിച്ചു.
 ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി, ഡി കെ മുരളി എംഎൽഎ, എ എ റഹിം, എസ് ഷാജഹാൻ, കെ മീരാൻ, ആർ രമേശൻനായർ ,ഷെരീഫ് പാങ്ങോട്, ബി ബാലചന്ദ്രൻ, ആർ മോഹനൻ, എസ് ആർ ദിലീപ്, ആർ അനിൽ എന്നിവർ സംസാരിച്ചു. ഇ എ സലിം സ്വാഗതവും എം എസ് രാജു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top