Top
23
Tuesday, January 2018
About UsE-Paper

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മാതൃകയില്‍ കൂറ്റന്‍ കേക്ക്

Friday Dec 22, 2017
വെബ് ഡെസ്‌ക്‌
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ മാതൃകയിലുള്ള കേക്ക്
ആറ്റിങ്ങല്‍ > ക്രിസ്മസ് ആഘോഷത്തിന് റെയില്‍വേ സ്റ്റേഷന്‍ മാതൃകയില്‍ ഭീമന്‍ കേക്ക് നിര്‍മിച്ച് ആറ്റിങ്ങല്‍ മോഡേണ്‍ ബേക്കറി. എട്ട് അടി നീളവും നാല് അടി വീതിയും നാല് അടി പൊക്കവുമുള്ള കേക്കിന് 420 കിലോ തൂക്കമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മാതൃകയിലാണ് കേക്ക് നിര്‍മിച്ചത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മോഡേണ്‍ ബേക്കറിക്കുവേണ്ടി ഇത്തരം ഭീമന്‍ കേക്ക് നിര്‍മിക്കുന്നത് കൂത്തുപറമ്പ് സ്വദേശി സി ബി ബാബുവാണ്. രണ്ട് സഹായികള്‍ക്കൊപ്പം 15 ദിവസംകൊണ്ടാണ് കേക്ക് നിര്‍മിച്ചത്. ഐസിങ് ഷുഗറിലാണ് കേക്ക് നിര്‍മിച്ചത്. മുന്‍വര്‍ഷങ്ങളില്‍ താജ്മഹലും നിയമസഭാമന്ദിരവും തമ്പാനൂര്‍ ബസ് ടെര്‍മിനലും കൊച്ചി മെട്രോയും മൈസൂര്‍ പാലസും ക്യൂന്‍ മേരി കപ്പലും ടൈറ്റാനിക്കും കേക്കുകളുടെ രൂപത്തില്‍ പരിചയപ്പെടുത്തിയിരുന്നു. ബാബു കേക്ക് രൂപകല്‍പ്പനയില്‍ സൌത്ത് സോണ്‍ മേഖലയില്‍ മൂന്നുതവണ വിജയിയായി.