18 September Tuesday

ശശി തരൂർ ജനീവയിൽ പോയത‌് സർക്കാർ പ്രതിനിധിയായല്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
തിരുവനന്തപുരം
ശശി തരൂർ എംപി ജനീവയിൽ പോയത‌് സർക്കാർ പ്രതിനിധിയായല്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശശി തരൂർ ജനീവയിൽ പോയശേഷം തന്നെ വിളിച്ചിരുന്നു. കോഫി അന്നനുമായി  വ്യക്തിപരമായ ബന്ധമുള്ളതിനാൽ  സംസ‌്കാര ചടങ്ങിൽ പങ്കെടുക്കാൻ ജനീവയിൽ പോയതാണെന്നാണ‌് തരൂർ തന്നോട‌് പറഞ്ഞത‌്. അദ്ദേഹം സർക്കാർ പ്രതിനിധി എന്ന നിലയിലല്ല, വ്യക്തിപരമായാണ‌് ജനീവയിലേക്ക‌് പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
 കടുത്ത  പ്രളയദുരന്തം നേരിടുന്നതിനിടെ എംപി വിദേശപര്യടനം നടത്തുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, തരൂർ സർക്കാർ പ്രതിനിധിയായാണ‌് ജനീവയിൽ പോയതെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇത‌് തെറ്റാണെന്ന‌് മുഖ്യമന്ത്രിയുടെ പ്രസ‌്താവനയോടെ വ്യക്തമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top