18 September Tuesday

തൈക്കാട് മോഡൽ സ്‌കൂളിൽ പുസ്തകമേള

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

തിരുവനന്തപുരം

വായന വാരാഘോഷത്തോടനുബന്ധിച്ച‌് തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുസ്തകോത്സവം ആരംഭിച്ചു. സ്‌കൂൾ ലൈബ്രറി ഹാളിൽ ആരംഭിച്ച പുസ്തക പ്രദർശനമേള കഥാകൃത്ത‌് ബി മുരളി ഉദ‌്ഘാടനംചെയ്തു. ബാലസാഹിത്യം, കോമിക്കുകൾ, വിവിധ സാഹിത്യശാഖകൾ, പഠനവിഷയങ്ങൾ തുടങ്ങി വിവിധ വിഭാഗത്തിലെ ആയിരത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്. വായനവാരാഘോഷത്തോടനുബന്ധിച്ച‌്  വായനമത്സരം , സാഹിത്യ ക്വിസ് എന്നീ മത്സരങ്ങളും രണ്ടാംദിവസം നടന്നു. വ്യാഴാഴ‌്ച പകൽ രണ്ടു മുതൽ മൂന്നുവരെ വിദ്യാർഥികളും അധ്യാപകരും ഒന്നിച്ച‌്  വിവിധ ഭാഗങ്ങളിലായി പുസ്തകവായന 'സംഘ വായന'  പരിപാടി നടത്തും. വെള്ളിയാഴ‌്ച വിദ്യാർഥികളുടെ കവിയരങ്ങ‌്   ഗിരീഷ് പുലിയൂർ ഉദ‌്ഘാടനംചെയ്യും.

പ്രധാന വാർത്തകൾ
Top