25 May Friday

തെരുവുനായ്ക്കള്‍ അഞ്ച് ആടുകളെ കൊന്നുതിന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017


കോവളം > പൂവാറില്‍ തെരുവുനായ്ക്കള്‍ അഞ്ച് ആടുകളെകൊന്നുതിന്നു. പൂവാര്‍ പരണിയം വേപ്പിന്‍വിളാകംവീട്ടില്‍ സുരേന്ദ്രന്റെ ആടുകളെയാണ് നായ്ക്കള്‍ കൊന്നുതിന്നത്. ഒരാട് പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ഇതിനെമാത്രം നായ്ക്കള്‍ കൊന്നിട്ടതല്ലാതെ തിന്നിട്ടില്ല. കഴിഞ്ഞ രാത്രിയിലായിരുന്നു നായ്ക്കളുടെ പരാക്രമം. ഏതാനും ദിവസങ്ങളായി പരണിയം പ്രദേശത്ത് നായ്ക്കളുടെ ശല്യം പെരുകിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിരവധി വളര്‍ത്തുജന്തുക്കളെ നായ്ക്കള്‍ ആക്രമിച്ചിരുന്നു.
സുരേന്ദ്രന്റെ ആടുകളെ കൊന്നതോടെ നാട്ടിലാകെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. പൂവാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ബ്യൂല ഏയ്ഞ്ചല്‍, ഡിവൈഎഫ്്ഐ ലോക്കല്‍ സെക്രട്ടറി ശരത് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top