12 December Wednesday

ദേശീയ പണിമുടക്കിന്റെ 50‐ാം വാർഷികം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

1968ലെ ഐതിഹാസിക ദേശീയ പണിമുടക്കിന്റെ 50‐ാം വാർഷികം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

1968ലെ ഐതിഹാസിക ദേശീയ പണിമുടക്കിന്റെ അമ്പതാം വാർഷികം കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷന്റെയും ബിഎസ‌്എൻഎൽ എംപ്ലോയീസ‌് യൂണിയന്റെയും കേന്ദ്ര പെൻഷൻ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ്തു. സമരനായകരെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉപഹാരം നൽകി ആദരിച്ചു. കമ്പിത്തപാൽ ജീവനക്കാർ നേതൃത്വം നൽകിയ സമരത്തിന്റെ ചരിത്രം  പറയുന്ന പുസ്തകം മന്ത്രി ആനാവൂരിന‌് നൽകി പ്രകാശനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ‌് ആർ കൃഷ്ണകുമാർ അധ്യക്ഷനായി. പി വി ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി എൻ സീമ, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി  പി വി രാജേന്ദ്രൻ, എൻഎഫ‌്പിഇ സെക്രട്ടറി പി കെ മുരളീധരൻ, ബിഎസ‌്എൻഎൽഇയു സെക്രട്ടറി സി സന്തോഷ‌്കുമാർ, ആർ രാമു, ശ്രീവത്സൻ, എൽ ആർ പോറ്റി, പ്രമോദ‌്, എം സി നായർ, ആർ ആർ വാര്യർ, സി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ല സെക്രട്ടറി എസ‌് അശോക‌് കുമാർ സ്വാഗതവും ബിഎസ‌്എൻഎൽഇയു ജില്ലാ സെക്രട്ടറി ആർ എസ‌് ബിന്നി നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top