19 October Friday

സീനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ മന്ത്രി ഇ പി ജയരാജൻ കായിക താരങ്ങളുടെ മാർച്ച് പാസ്‌റ്റിൽ സല്യൂട്ട് സ്വീകരിക്കുന്നു

വെഞ്ഞാറമൂട് 

72‐ാമത്‌ ദേശീയ സീനിയർ അക്വാട്ടിക് മത്സരങ്ങൾക്ക് പിരപ്പൻകോട് അംബേദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ തുടക്കം. കായിക മന്ത്രി ഇ പി ജയരാജൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ, കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എം വിജയകുമാർ, ഒളിംബിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വീരേന്ദ്ര നാനാവതി, ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ അക്വാട്ടിക് പ്രതിനിധി റ്യാൻ അർബ്ലാസ്റ്റർ, സ്‌പോർട്‌സ് ആൻഡ‌് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ സഞ്ജയൻ കുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി,  സ്വിമ്മിങ‌് ഫെഡറേഷൻ ജനറൽ സെക്രട്ടറി കമലേഷ് നാനാവതി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി  ചന്ദ്രൻ, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ് സുജാത, ജില്ലാ പഞ്ചായത്തംഗം വൈ വി ശോഭകുമാർ എന്നിവർ സംസാരിച്ചു. സ്വിമ്മിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാജീവ്‌ സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top