25 September Tuesday

ഇതുവരെ 44ലക്ഷം; തുടരണം സഹായം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018
തിരുവനന്തപുരം
 മഹാപ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ജില്ലാഭരണ നേതൃത്വത്തിന‌് ഇതുവരെ ലഭിച്ചത‌് 44 ലക്ഷം രൂപ. സംഭാവന നൽകിയും കളക‌്ഷൻ സെന്ററിൽ അവശ്യസാധനങ്ങൾ എത്തിച്ചും നന്മയുടെ പുതുഗാഥ രചിക്കുന്നത‌് തലസ്ഥാനം.അവധി ദിനത്തിന‌് ‘അവധി’ നൽകി കളക‌്ഷൻ സെന്ററിലേക്ക‌് ഞായറാഴ‌്ചയും ജനം പ്രവഹിച്ചു.
 പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ അവശ്യ സാധനങ്ങളുമായി കളക‌്ഷൻ സെന്ററുകളിലേക്ക‌് നാടൊന്നാക കുതിച്ചെത്തി. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധിപേരാണ‌് സെന്ററുകളിൽ എത്തിയത‌്. ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും തരം തിരിയ‌്ക്കാനും പായ്ക്ക്
ചെയ്യാനും നൂറുകണക്കിനു വളന്റിയർമാരും രംഗത്തുണ്ട്. ജില്ലയിലെ വിവിധ കോളേജുകളിൽനിന്നുള്ള വിദ്യാർഥികൾ ഊണും ഉറക്കവും ഉപേക്ഷിച്ച് 24 മണിക്കൂറും സാധനങ്ങൾ തരം തിരിയ‌്ക്കുന്നതിലും പായ്ക്ക് ചെയ്യുന്നതിലും സജീവമാണ‌്.
 കോട്ടൺ ഹിൽ സ്‌കൂളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽനിന്ന് 
ഹരിപ്പാട്, ചെങ്ങന്നൂർ മേഖലകളിലേക്ക‌് ഏഴ‌് ലോഡ‌് സാധനം അയച്ചു. ഇതിൽ മരുന്നുകൾ മാത്രമടങ്ങിയ ഒരു ലോഡുമുണ്ട്. എസ്എംവി സ്‌കൂളിലെ കളക്ഷൻ സെന്ററിൽനിന്ന് 17 ലോഡുകൾ അയച്ചു. പ്രിയദർശിനി ഹാളിൽനിന്ന‌്  ലോഡുകൾ അയച്ചു.  കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലുംകളക്ഷൻ സെന്റർ തുടങ്ങി. ജില്ലയിൽ സ്‌കൂളുകളുടേയും സന്നദ്ധ സംഘടനകളുടേയും മറ്റു സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നിരവധി കളക്ഷൻ സംവിധാനങ്ങൾ തുറന്നിട്ടുണ്ട്. 
ഇവർ ശേഖരിക്കുന്ന വസ്തുക്കളും ജില്ലാ ഭരണനേതൃത്വത്തിന്റെ കളക്ഷൻ സെന്ററുകളിലേക്ക‌് എത്തിക്കുന്നു. റോഡ് മാർഗമുള്ള വിതരണത്തിനൊപ്പം ഹെലികോപ്റ്റർ വഴിയും അവശ്യ സാധനങ്ങൾ എത്തിക്കുന്നു.
പ്രധാന വാർത്തകൾ
Top