19 November Monday

ദേശാഭിമാനി ബുക്ക‌് ഹൗസ‌് പാളയം ഷോറൂം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ദേശാഭിമാനി ബുക്ക‌് ഹൗസിന്റെ പുതിയ ഷോറൂം പാളയം സാഫല്യം കോംപ്ലക‌്സിൽ ഉദ‌്ഘാടനം ചെയ്‌തശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും വൈക്കം വിശ്വനും ഷോറൂം കാണുന്നു

തിരുവനന്തപുരം

ദേശാഭിമാനി ബുക്ക‌് ഹൗസിന്റെ പുതിയ ഷോറൂം പാളയം സാഫല്യം കോംപ്ലക‌്സിൽ തുറന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ‌്സ‌ിന്റെയും ദേശാഭിമാനി ബുക്ക‌് സ്റ്റാളിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും എരിയാകേന്ദ്രങ്ങളിൽ പുസ‌്തകമേ‌ള സംഘടിപ്പിക്കുമെന്ന‌് കോടിയേരി പറഞ്ഞു. 200 പുസ‌്തകമേള ഇങ്ങനെ സംഘടിപ്പിക്കും. പുസ‌്തക പ്രസിദ്ധീകരണവും പ്രചാരണവും രാഷ‌്ട്രീയപ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. വി എൻ മുരളി ആദ്യപുസ‌്തകം കോടിയേരിയിൽനിന്ന‌് ഏറ്റുവാങ്ങി. ആനാവൂർ നാഗപ്പൻ, വി കെ മധു, എൻ രതീന്ദ്രൻ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. പി എസ‌് ശ്രീകല, പള്ളിയറ ശ്രീധരൻ, ഡോ. എ ആർ രാജൻ, സി പ്രസന്നകുമാർ, ഐഷ ബേക്കർ എന്നിവർ പങ്കെടുത്തു. ജനറൽ മാനേജർ കെ ശിവകുമാർ സ്വാഗതവും എഡിറ്റർ ഡോ. ബി ജയദേവദാസ‌് നന്ദിയും പറഞ്ഞു.    സാഫല്യം കോംപ്ലക‌്സിലെ രണ്ടാംനിലയിലാണ‌് ബുക്ക‌് ഹൗസ‌്.  ദേശാഭിമാനി ബുക്ക‌് ഹൗസിന്റെ തിരുവനന്തപുരം ജില്ലയിലെ നാലാമത്തെ ശാഖയാണിത‌്.   വിവിധ പ്രസാധകരുടെ പുസ‌്തകങ്ങളും സർക്കാർ പ്രസിദ്ധീകരണവും ഇവിടെ ലഭിക്കും.

 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top