21 November Wednesday

വെഞ്ഞാറമൂട്ടിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

നെല്ലനാട്‌ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം സുരേന്ദ്രന്റെ കിണർ ഇടിഞ്ഞുതാഴ്‌ന്ന നിലയിൽ

വെഞ്ഞാറമൂട് > മാണിക്കൽ, നെല്ലനാട്,പുല്ലമ്പാറ, വാമനപുരം , കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചിലിലും മരം വീണും പലയിടങ്ങളിലും മണിക്കൂറോളം വൈദ്യുതിബന്ധം താറുമാറായി. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സവുമുണ്ടായി. മഴക്കെടുതിയിൽപ്പെട്ടവർക്കായി വാമനപുരം പഞ്ചായത്തിലും നെല്ലനാട് പഞ്ചായത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വാമനപുരത്ത് ഈട്ടിമൂട് സ്കൂളിലും നെല്ലനാട് പഞ്ചായത്തിൽ നെല്ലനാട് ഗവ. യുപി സ്കൂളിലുമാണ് ക്യാമ്പ് തുറന്നിട്ടുള്ളത്. ഇവിടെ നൂറോളംപേരാണ് താമസിക്കുന്നത്. വാമനപുരം രോഹിണിയിൽ ചന്ദ്രശേഖരൻനായരുടെ വീട് പൂർണമായും നശിച്ചു. താളിക്കുഴി പ്രദീപ് വിലാസത്തിൽ  സുശീല, കരേറ്റ് ചെല്ലത്തുവില്ലയിൽ തുളസീധരൻ, പരപ്പിൽ കട്ടയ്ക്കാലിൽ വീട്ടിൽ ശാന്ത, കരിക്കുഴിയിൽ രാജൻ, വെമ്പായം മാവിൻപുറത്ത് വീട്ടിൽ വാസുദേവൻപിള്ള എന്നിവരുടെ വീടുകൾ മരംവീണ് തകർന്നു.
കോൺക്രീറ്റ് മതിൽ 20 അടി താഴ്ചയിലേക്ക‌് വീണ് 2 തൊഴിലാളികൾക്ക് പരിക്ക്. കല്ലറ പാങ്ങോട് റോഡിൽ മരുതമൺ കശുവണ്ടി ഫാക്ടറിക്ക‌് സമീപത്തുള്ള 20 അടി ഉയരമുള്ള കോൺക്രീറ്റ് മതിലാണ്  വീണത്. നെയ്യാറ്റിൻകര സ്വദേശികളായ തൊഴിലാളികൾ സുരേഷ്, ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രധാന വാർത്തകൾ
Top