19 October Friday

ദേശീയാംഗീകാരം ഏറ്റുവാങ്ങി ശ്രീകൃഷ‌്ണ അയൽക്കൂട്ടം

സ്വന്തം ലേഖകൻUpdated: Sunday Jun 17, 2018

ദേശീയ ഗ്രാമവികസനമന്ത്രാലയം രാജ്യത്തെ മികച്ച അയൽക്കൂട്ടത്തിന‌് നൽകുന്ന പുരസ‌്കാരം കോട്ടുകാൽ സിഡിഎസിലുള്ള ശ്രീകൃഷ‌്ണ അയൽക്കൂട്ടത്തിനു വേണ്ടി കുടുംബശ്രീ പ്രവർത്തകർ ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം 
ദേശീയാംഗീകാര തിളക്കത്തിൽ ശ്രീകൃഷ‌്ണ അയൽക്കൂട്ടം. ദേശീയ ഗ്രാമവികസനമന്ത്രാലയം രാജ്യത്തെ മികച്ച അയൽക്കൂട്ടത്തിന‌് നൽകുന്ന പുരസ‌്കാരം തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷനുകീഴിലെ കോട്ടുകാൽ സിഡിഎസിലുള്ള ശ്രീകൃഷ‌്ണ അയൽക്കൂട്ടം ഏറ്റുവാങ്ങി. ജില്ലാ മിഷൻ കോ‐ ഓർഡിനേറ്റർ ഡോ. കെ ആർ ഷൈജു, എഡിഎം സി എസ‌് സിയാദ‌്, കോട്ടുകാൽ സിഡിഎസ‌് ചെയർപേഴ‌്സൺ പ്രസന്നകുമാരി, അയൽക്കൂട്ട സെക്രട്ടറി ഒ രാധിക, അംഗം വി പ്രിയങ്ക എന്നിവർ കേന്ദ്ര ഗ്രാമവികസനമന്ത്രി നരേന്ദ്രസിങ് തോമറിൽനിന്ന‌് പുരസ‌്കാരം ഏറ്റുവാങ്ങി. പ്രശസ‌്തിപത്രവും ഒരുലക്ഷം രൂപയുടെ ചെക്കും അടങ്ങുന്നതാണ‌് പുരസ‌്കാരം. സാമൂഹിക ഭരണനിർവഹണം, നേതൃത്വം എന്നിവയിലുള്ള മികവിനെ അടിസ്ഥാനമാക്കി റൂറൽ ഡെവലപ‌്മെന്റ‌് ഡിപ്പാർട‌്മെന്റ‌് ഓഫ‌് ഇന്ത്യ നൽകുന്ന പുരസ‌്കാരമാണിത‌്.
 
 13 അംഗങ്ങളാണ‌് ശ്രീകൃഷ‌്ണ അയൽക്കൂട്ടത്തിലുള്ളത‌്. ബ്ലോക്കിന്റെ 2500 രൂപ ധനസഹായത്തോടെ ആരംഭിച്ച ഗോതമ്പുപൊടി നിർമാണത്തിലായിരുന്നു തുടക്കം. ജില്ലാ മിഷന്റെ പരിശീലനത്തിന്റെയും ആനുകൂല്യങ്ങളുടെയും ലിങ്കേജ‌് വായ‌്പയുടെയും പിൻബലത്തിൽ സോപ്പ‌്, ലോഷൻ, കുട, തുണിസഞ്ചി, ജ്വല്ലറി, ചന്ദനത്തിരി, ചോക്ക‌് ചെറുകിട നിർമാണ യൂണിറ്റുകളും ആരംഭിച്ചു.  പ്രതിമാസം 65,000 രൂപ വരുമാനമുണ്ടാക്കാൻ നിലവിൽ അയൽക്കൂട്ടത്തിന‌് കഴിയുന്നുണ്ട‌്.
 
 
 
 
പ്രധാന വാർത്തകൾ
Top