20 November Tuesday

പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരെ കൊള്ളയടിക്കുന്നു: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
ചിറയിൻകീഴ്
പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരെ കൊള്ളയടിക്കുന്നുവെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങൽ പ്രവാസി ക്ഷേമവികസന സഹകരണസംഘത്തിന്റെ  പ്രവർത്തനോദ്ഘാടനവും വെബ്സൈറ്റ് ഉദ്ഘാടനവും പ്രവാസി സേവകേന്ദ്ര ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് പ്രവർത്തനസജ്ജമാകുമ്പോൾ ഇത്തരം ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടുകൾ മാറും. ലോകമെമ്പാടുമുള്ള പ്രവാസികളുടെ നിക്ഷേപം കേരള ബാങ്കിലെത്തിയാൽ സംസ്ഥാനത്ത് ഒരുപാട് വികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷ് അധ്യക്ഷനായി. കൗണ്ടർ ഉദ്ഘാടനം എ സമ്പത്ത് എംപിയും ആദ്യനിക്ഷേപം സ്വീകരിക്കൽ കയർ അപ്പെക് സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദനും  പ്രവാസി ക്ഷേമനിധി ഓൺലൈൻ ഉദ്ഘാടനം  വി ജോയി എം എൽഎയും അംഗത്വ വിതരണം പ്രവാസി ക്ഷേമനിധി ബോർഡംഗം ബാദുഷ കടലുണ്ടിയും കോൺഫറൻസ് ഹാൾ ഉദ്ഘാടനം  ആർ സുഭാഷും നിർവഹിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ, അഡ്വ. എസ്ശ്രീകണ് ഠൻനായർ, എസ്  ഡീന, ആർ ശ്രീകൃഷ് ണപിള്ള, കെ വിജയകുമാർ, അനിത, ഹരികുമാർ, പ്രഭിത്ത്, ജി ചന്ദ്രശേഖരൻ നായർ, വിശ്വനാഥൻനായർ, എം ദേവരാജൻ, എസ് വി അനിലാൽ, വി വിജയകുമാർ, സി രവീന്ദ്രൻ, പി മുരളി, കൂടത്തിൽ ഗോപിനാഥൻ, വിജുകുമാർ, പുതുക്കരി പ്രസന്നൻ, ടൈറ്റസ് എന്നിവർ സംസാരിച്ചു. ബി പ്രസന്നൻ സ്വാഗതവും കെ എസ്എ റഷീദ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top