20 September Thursday

മിനി മുത്തൂറ്റ‌് ജീവനക്കാർ ഓഫീസ‌് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

മിനി മുത്തൂറ്റ‌് ഗ്രൂപ്പ‌് ജീവനക്കാർ റീജ്യണൽ ഓഫീസ‌ിന്‌ മുന്നിൽ നടത്തിയ പ്രകടനം

തിരുവനന്തപുരം

മിനി മുത്തൂറ്റ‌് ഗ്രൂപ്പ‌് 2018‐ലെ ബോണസ‌് അടിയന്തരമായി വിതരണം ചെയ്യണമെന്ന‌് ആവശ്യപ്പെട്ട‌് നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ആർഎച്ച‌്, ആർഎം ഓഫീസുകൾ ഉപരോധിച്ചു. തിരുവനന്തപുരത്ത‌് സ‌്റ്റാച്യുവിലെ മിനി മുത്തൂറ്റ‌് ഗ്രൂപ്പിന്റെ ഓഫീസ‌് ഉപരോധം (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം കെ എൻ ഗോപിനാഥ‌് ഉദ‌്ഘാടനംചെയ‌്തു.  മാനേ‌ജ‌്മെന്റ‌ുമായി നടന്ന ചർച്ചയിൽ ഒക്ടോബർ 12നകം ബോണസ‌് വിതരണം ചെയ്യാമെന്നും ബോണസ‌് പരിധി യൂണിയനുമായി ചർച്ചചെയ‌്ത‌് തീരുമാനിക്കാമെന്നുള്ള ഉറപ്പിന്മേൽ വൈകിട്ട‌് ഉപരോധം അവസാനിപ്പിച്ചു. സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം കെ എസ‌് സുനിൽകുമാർ, കെ എസ‌് ഉദയകുമാർ, ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top