19 November Monday

വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടക്കുന്നില്ല : കലക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

തിരുവനന്തപുരം

വിദേശത്തുനിന്ന‌് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസസാധനങ്ങൾ കെട്ടിക്കിടക്കുന്നില്ലെന്നും സമയബന്ധിതമായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ ഡോ. കെ വാസുകി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 8 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ബുധനാഴ‌്ച്ചവരെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത‌്. ഇതിൽ 261.583 ടൺ പ്രളയബാധിത മേഖലകളിലേക്ക് അയച്ചു. ശേഷിക്കുന്ന 79.21 ടൺ സാധനങ്ങൾ സ്വകാര്യ വ്യക്തികളുടെ പേരിൽ എത്തിയതാണ്. അവരെത്തി കൈപ്പറ്റുന്ന മുറയ്ക്ക‌് സാധനങ്ങൾ കൈമാറുമെന്ന‌് കലക‌്ടർ പറഞ്ഞു. വിദേശത്തുനിന്ന‌് വലിയ രീതിയിൽ സഹായം വരുന്നുണ്ടെന്നും അതൊന്നും നഷ്ടപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ‌് ശ്രമമെന്നും കസ്റ്റംസ് എസി ജി വിവേകാനന്ദ് പറഞ്ഞു. നൂറോളം സ്വകാര്യ വ്യക്തികളുടെ പേരിലാണ‌് സാധനങ്ങൾ എത്തിയത‌്. ഇവ ഉടൻ കൈപ്പറ്റണമെന്ന കാര്യം അതാത‌് വ്യക്തികളെ വിളിച്ച് അറിയിച്ചിട്ടുണ്ട‌്. ചരക്കുകൾ കൈമാറുന്നതിൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന‌് കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് എസി അനിൽ, ദുരന്ത  നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അനു എസ് നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top