21 November Wednesday
എം ജി കോളേജ്‌

റാഗിങ്‌ ചോദ്യംചെയ്ത എസ്എഫ്ഐ നേതാക്കൾക്ക് എബിവിപി മർദനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പേരൂർക്കട  

എംജി കോളേജിൽ റാഗിങ്ങിനെ ചോദ്യംചെയ്ത എസ്എഫ്ഐ നേതാക്കൾക്ക് എബിവിപി  പ്രവർത്തകരുടെ മർദനം. എംജി കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിജിത‌്, എക്സിക്യൂട്ടീവ് അംഗം ഗോകുൽ എന്നിവരെയാണ് എബിവിപി പ്രവർത്തകൻ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ഒന്നാംവർഷ ചരിത്ര ബിരുദവിദ്യാർഥിയായ ലാലുവിനെ ഈ സംഘം റാഗിങ‌് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട അഭിജിത്തും ഗോകുലും ഇതിനെ ചോദ്യംചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ കൂടുതൽ പ്രവർത്തകരുമായി എത്തി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ക്യാമ്പസിനുള്ളിൽ എബിവിപിയുടെ റാഗിങ്ങിനെതിരെ പ്രതിരോധം തീർക്കുന്നതിനാൽ  എസ്എഫ്ഐ പ്രവർത്തകർ നിരന്തരം  ആക്രമിക്കപ്പെടാറുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.

പ്രധാന വാർത്തകൾ
Top